

രേണു സുധി, ഷിയാസ് കരീം
ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീമിനെതിരേ ലൈംഗികാരോപണം ഉയർന്നതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി രേണു സുധി. സത‍്യം എന്താണെന്ന് പുറത്തുവരട്ടെയെന്നും ഷിയാസ് തനിക്ക് അനിയൻ കുട്ടനാണെന്നുമാണ് രേണു സുധി പറയുന്നത്.
ആരോപണം ഉന്നയിക്കുന്നവരെല്ലാം പെർഫെക്റ്റ് ആണല്ലോയെന്നും അവർ പെർഫക്റ്റ് ആയത് കൊണ്ട് ആർക്ക് നേരെയും കൈ ചൂണ്ടാമെന്നും രേണു സുധി പറഞ്ഞു. പുതിയ ചിത്രത്തിന്‍റെ പൂജയ്ക്ക് എത്തിയപ്പോൾ മാധ‍്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രേണു. കഴിഞ്ഞ ദിവസമായിരുന്നു ഷിയാസ് കരീമിനെതിരേ ലൈംഗികാരോപണം ഉയർന്നത്. ഇത് വലിയ വാർത്തയായതിനു പിന്നാലെ പിന്തുണച്ച് ഭാര‍്യ ദർഫ രംഗത്തെത്തിയിരുന്നു.