
രശ്മികയും വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹത്തിനിടെ പുഷ്പ 2 ദി റൂൾ കാണാനായി വിജയ് ദേവരക്കൊണ്ടയുടെ കുടുംബത്തിനൊപ്പമെത്തി രശ്മിക മന്ദാന.
വ്യാഴാഴ്ച രാത്രി വിജയുടെ അമ്മ ദേവരക്കൊണ്ട മാധവി, സഹോദരൻ ആനന്ദ് ദേവരകൊണ്ട എന്നിവർക്കൊപ്പമാണ് രശ്മിക സിനിയ്ക്കെത്തിയത്. ഇവർക്കൊപ്പം വിജയ് ഉണ്ടായിരുന്നില്ലെന്നും ഫോട്ടോയിൽ വ്യക്തമാണ്.
ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇരു താരങ്ങളും ഇതു വരെ ഇക്കാര്യം സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല.