സംസ്ഥാന ചലച്ചിത്ര അക്കാദമി തലപ്പത്ത് റസൂൽ പൂക്കുട്ടി

സംവിധായകൻ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞതിനു ശേഷം നടൻ പ്രേംകുമാറാണ് ചെയർമാന്‍റെ ചുമതലകൾ വഹിച്ചിരുന്നത്
resul pookutty film academy chairman

റസൂൽ പൂക്കുട്ടി

Updated on

തിരുവനന്തപുരം: ഓസ്കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി​ സംസ്ഥാന ചലച്ചിത്ര അക്കാ​ഡമി​ ചെയര്‍മാൻ. കുക്കു പരമേശ്വരൻ വൈസ് ചെയര്‍പെ​ഴ്സണ്‍. ഇ​രു​വ​രു​ടെ​യും നി​യ​മ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു.

സംവിധായകന്‍ രഞ്ജിത്ത് രാജി വച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാ​ഡ​മി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താ​ത്കാ​ലിക ചുമതല നല്‍കുകയായിരുന്നു.

ഈ ഭരണസമിതിയെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണസമിതി നിലവില്‍ വരുന്നത്. അമൽ നീരദ്, ശ്യാം പുഷ്കരന്‍, നിഖില വിമൽ, സിതാര കൃഷ്ണ കുമാർ, സുധീർ കരമന, ബി .രാഗേഷ് അടക്കം 26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com