സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി

ഭരണം മാറിയ പശ്ചാത്തലത്തിലാണ് രാജി
resul pookutty resing kerala chalachitra academy chairman

റസൂല്‍ പൂക്കുട്ടി

Updated on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി. ഭരണം മാറിയ പശ്ചാത്തലത്തിലാണ് രാജി. റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന യുഡിഎഫ് സർക്കാർ നിർദേശിച്ചിരുന്നില്ല. തുടർന്ന് ചീഫ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.

കഴിഞ്ഞ വർഷം ഒക്റ്റോബറിലാണ് ഒസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി പിണറായി വിജയൻ സർക്കാർ നിയമിച്ചത്. ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂൽ പൂക്കുട്ടിയുടെ നിയമനം.

അതേസമയം, റസൂൽ പൂക്കുട്ടിയുടെ രാജിയോടെ പുതിയ ചെയർമാനെ കണ്ടെത്തേണ്ടതുണ്ട്. പല പേരുകൾ സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലുണ്ടെന്നാണ് വിവരം. ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരാണ് സർക്കാരിന്‍റെ പരിഗണനയിലുള്ളതെന്നാണ് സൂചന.

logo
Metro Vaartha
www.metrovaartha.com