'അമ്മ'യിലേക്ക് തിരികെ എത്തുമോ എന്ന് ചോദ്യം; രൂക്ഷ ഭാഷയിൽ റിമ കല്ലിങ്കലിന്‍റെ മറുപടി

എനിക്കിന്ന് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ?
rima kallingal about amma women leadership

റിമ കല്ലിങ്കൽ

Updated on

കൊച്ചി: താര സംഘടന അമ്മയിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമെന്ന് നടി റിമ കല്ലിങ്കൽ. പുതിയ കാര്യങ്ങൾ‌ നടക്കുകയാണ്. അതിനെ നല്ല രീതിയിൽ കാണുന്നുവെന്നും നടി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

എന്താണ് ഇനി സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. മെമ്മറികാർഡ് വിവാദത്തിൽ അന്വേഷണം നടക്കട്ടെ, കുറെ അന്വേഷണങ്ങളായില്ലേ, ഇതും നടക്കട്ടെ എന്നും റിമ പറഞ്ഞു. അമ്മയിൽ നിന്ന് പോയവരെ തിരികെ കൊണ്ടുവരുമെന്ന അധ്യക്ഷൻ ശ്വേത മേനോന്‍റെ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് രൂക്ഷമായ ഭാഷയിലാണ് റിമ കല്ലിങ്കൽ പ്രതികരിച്ചത്.

"ഞാനൊന്ന് പറയട്ടെ, ഞാനിവിടെ ഫിലിം ക്രിട്ടിക്സ് അവാർഡിന് എത്തിയതാണ്. എനിക്കിന്ന് മികച്ച നടിക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ? ഞാനൊരു ആർട്ടിസ്റ്റാണ് ആദ്യം. അതെല്ലാവരും മറന്നു പോയി. ആ ഒരു പോയിന്‍റിലാണ് ജീവിതത്തിൽ ഞാൻ നിൽക്കുന്നത്. അത്രയേ എനിക്ക് പറയാനുള്ളൂ''- റിമ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com