റിമ കല്ലിങ്കലും രമ്യ നമ്പീശനും
'മുൻപത്തേക്കാൾ ശക്തമായി അവൾക്കൊപ്പം'; വിധി വന്നതിനു പിന്നാലെ റിമ കല്ലിങ്കലും രമ്യ നമ്പീശനും
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി നടിമാരായ റിമ കല്ലിങ്കലും രമ്യ നമ്പീശനും. അവൾക്കൊപ്പം എന്ന പോസ്റ്ററാണ് നടിമാർ പങ്കുവച്ചത്.
എല്ലായ്പ്പോഴും . മുൻപത്തേക്കാൾ ശക്തമായി എന്നു കുറിച്ചുകൊണ്ടാണ് റിമ പോസ്റ്റർ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്ററിന് താഴെ നടിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് എടുത്തതിന്‍റെ പേരിൽ കരിയറിൽ വലിയ തിരിച്ചടികളാണ് റിമ കല്ലിങ്കലും രമ്യ നമ്പീശനും നേരിട്ടത്.
എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നിരിക്കുന്നത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. ശിക്ഷാവിധി 12 ന് പറയും. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

