"ദിവസങ്ങൾ കടന്നു പോയത് അറിഞ്ഞതേയില്ല"; കസാഖിസ്ഥാനിലെ ഹണിമൂൺ ചിത്രങ്ങൾ പങ്കു വച്ച് റിമി ടോമി|Video

കസാഖിസ്ഥാനിലെ മഞ്ഞുമലകൾക്കരികിൽ ഇരുന്ന് റിമിയും ലിബിനും പാടുന്ന വിഡിയോ കഴിഞ്ഞ ദിവസം പങ്കു വച്ചിരുന്നു.
Rimi Tomy shares honeymoon photos from Kazakhstan | Video

റിമി ടോമി, ലിബിൻ മാത്യു

Updated on: 

കസാഖിസ്ഥാനിൽ നിന്നുള്ള ഹണിമൂൺ ചിത്രങ്ങൾ പങ്കു വച്ച് ഗായിക റിമി ടോമി. ജിം ട്രെയിനർ ലിബിൻ മാത്യുവും റിമിയും കഴിഞ്ഞ 14നാണ് വിവാഹിതരായത്. വിവാഹശേഷം ഇരുവരും ഒന്നിച്ചുള്ള ആദ്യയാത്രയാണിത്.

കസാഖിസ്ഥാനിലെ മഞ്ഞുമലകൾക്കരികിൽ ഇരുന്ന് റിമിയും ലിബിനും പാടുന്ന വിഡിയോ കഴിഞ്ഞ ദിവസം പങ്കു വച്ചിരുന്നു.

റിമിയുടെ പോസ്റ്റ് വായിക്കാം-

ഭാര്യാഭർത്താക്കന്മാരായതിനു ശേഷമുള്ള ഞങ്ങളുടെ ആദ്യ യാത്ര… പുതിയ ഇടങ്ങൾ, രുചികരമായ ഭക്ഷണം, പൊട്ടിച്ചിരികൾ, എണ്ണമറ്റ ചിത്രങ്ങൾ, ജീവിതകാലം മുഴുവൻ മനസ്സിൽ സൂക്ഷിക്കാൻ ഒത്തിരി മനോഹരമായ ഓർമകൾ… അങ്ങനെ കസാഖിസ്ഥാനിലെ അഞ്ച് ദിനങ്ങൾ അവിസ്മരണീയമായി.

ലോകം ചുറ്റിക്കാണാനും പുതിയ കാഴ്ചകളും അനുഭവങ്ങളും തേടാനും ഒരുമിച്ചുള്ള ഓരോ ചെറിയ നിമിഷവും ആസ്വദിക്കാനും ഞങ്ങൾക്കിരുവർക്കും ഇഷ്ടമാണ് . ഈ അഞ്ച് ദിവസങ്ങൾ ഇത്ര വേഗം കടന്നുപോയത് അറിഞ്ഞതേയില്ല. ഒരുപക്ഷേ, ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കൊപ്പം മനോഹരമായ ഓർമകൾ നെയ്യുമ്പോൾ സമയത്തിന് വേഗം കൂടുന്നതാവാം!