

റേപ്പ് ചെയ്താലും കൊന്നാലും ഡബിള്‍ ഓകെ, മരണവീട്ടില്‍ ചിരിക്കുന്നത് മഹാഅപരാധം; സൈബറാക്രമണത്തിനെതിരേ റിനി
കൊച്ചി: തനിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി റിനി ആൻ ജോർജ്. നടൻ സലിം കുമാറിന്‍റെ മൃതദേഹം പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ റിനി അവിടെ എത്തിയിരുന്നു. ഈ സമയം റിനി ചിരിക്കുന്നതിന്‍റെ ദൃശ്യങ്ങളെ ചൊല്ലിയാണ് നടിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായത്.
ആരെയെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വച്ച് നന്നായി അഭിനയിച്ചാല്‍, ഡബിള്‍ ഓക്കെ, മരണ സ്ഥലത്തു പരിചയമുള്ള ആളുകളെ കണ്ടാല്‍ ഒന്ന് ചിരിക്കുന്നത് മഹാപരാധമാണെന്നും, ഞാന്‍ വളരെ ചെറുപ്പം മുതല്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളാണിതെന്നുമാണ് റിനി ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ...
ഞാന്‍ വളരെ ചെറുപ്പം മുതല്‍ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്...വളരെ ചെറിയ, ആര്‍ക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങള്‍ പോലും ചിലര്‍ക്ക് വലിയ പ്രശ്‌നം ആണ്...മഹാ അപരാധം ആണ്... ഉദാഹരണത്തിന് കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിജയം ഉള്ള ആളുകളെ കണ്ടാല്‍ ഒന്ന് ചിരിക്കുക തുടങ്ങിയവ... എന്നാല്‍ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാല്‍, ഡബിള്‍ ഓക്കെ... കൂടെ നിന്ന് സെല്‍ഫി എടുക്കല്‍, റീല്‍സ് എടുക്കല്‍ അങ്ങനെ പലതും കാണാം...നാടകമേ ഉലകം...