'കങ്കുവ' യുടെ ക്ഷീണം തീർക്കാൻ വമ്പൻ പ്രതീക്ഷകളുമായി 'സൂര്യ 45' ഒരുങ്ങുന്നു | VIDEO

'സൂര്യ 45'ന്‍റെ ആദ്യത്തെ ഒരു മണിക്കൂർ നരേഷൻ കേട്ടപ്പോൾ തന്നെ സൂര്യ സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്ന് ആർ ജെ ബാലാജി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു

കങ്കുവയുടെ ക്ഷീണം മാറ്റാനായി സൂര്യ 45 ഒരുങ്ങുന്നു. 350 കോടിയിലധികം ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങിയത്. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജ പൊള്ളാച്ചിയിൽ നടന്നു. നടൻ സൂര്യയും ചടങ്ങിൽ ഭാഗമായിരുന്നു. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് 'സൂര്യ 45'-ന്‍റെ നിർമാണം. തൃഷയാണ് സിനിമയിൽ നായികയാകുന്നത്.

മൂക്കുത്തി അമ്മൻ പോലെ ഒരു ഡിവോഷണൽ ഫാന്റസി ചിത്രമാണ് സൂര്യ 45 എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജി.കെ. വിഷ്ണുവാണ് സൂര്യ 45 നായി ക്യാമറ ചലിപ്പിക്കുന്നത്. 'സൂര്യ 45'ന്‍റെ ആദ്യത്തെ ഒരു മണിക്കൂർ നരേഷൻ കേട്ടപ്പോൾ തന്നെ സൂര്യ സിനിമ ചെയ്യാമെന്ന് സമ്മതിച്ചെന്ന് ആർ ജെ ബാലാജി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. എആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. സൂര്യയ്‌ക്കൊപ്പമുള്ള എ ആർ റഹ്മാന്‍റെ നാലാം ചിത്രമാണിത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com