"സ്ത്രീയായി ജീവിക്കുക എന്നത് ഒട്ടും എളുപ്പമല്ല, എന്തൊക്കെ വേദനകളാണ് അവർ അനുഭവിക്കുന്നത്"; അഖിൽ മാരാരെ തള്ളി റോബിൻ

പ്രസവസമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്നത് പത്തുമുതൽ ഇരുപതുവരെ എല്ലുകൾ ഒടിയുന്നതിന് തുല്യമായ വേദനയാണ്
robin radhakrishnan against akhil marar

അഖിൽ മാരാർ| റോബിൻ രാധാകൃഷ്ണൻ

Updated on

പ്രസവവുമായി ബന്ധപ്പെട്ട അഖിൽ മാരാരുടെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി ബിജെപി സ്ഥാനാർഥി റോബിൻ രാധാകൃഷ്ണൻ. സ്ത്രീകൾ പ്രസവം ആസ്വദിച്ച് ചെയ്യുന്ന ഒന്നാണെന്ന അഖിലിന്‍റെ പ്രസ്താവന റോബിൻ തള്ളി.

"സ്ത്രീയായി ജീവിക്കുക എന്നത് ഒട്ടും എളുപ്പമായ കാര്യമല്ല. പ്രസവ വേദന എന്നത് ഒരിക്കലും വിവരിക്കാനാവുന്ന കാര്യമല്ല. പുരുഷന് ഒരിക്കലുമത് ചിന്തിക്കാനുമാവില്ല. പ്രസവസമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്നത് പത്തുമുതൽ ഇരുപതുവരെ എല്ലുകൾ ഒടിയുന്നതിന് തുല്യമായ വേദനയാണ്. ഗർഭിണി ആവുന്നത് മുതൽ ഉറക്കക്കുറവും മൂഡ് സ്വിങ്സും ഹോർമോൺ വ്യതിയാനങ്ങളുമടക്കം നിരവധി ശാരീരികവും മാനസികവുമായ വെല്ലുവിളികളിലൂടെയാണ് ഓരോ സ്ത്രീയും കടന്നു പോവുന്നത്.

അത് ഒരിക്കലും ഒരു പുരുഷന് സങ്കൽപ്പിക്കാനാവില്ല. പിരീഡ്സിന്‍റെ സമയത്ത് പോലും കടുത്ത വേദന അനുഭവിക്കുന്നവരാണ് സ്ത്രീകൾ. സ്ത്രീകളെ നമ്മൾ ബഹുമാനിക്കണം. എത്രയധികം വേദന സഹിച്ചാണ് ഒരു സ്ത്രീ അമ്മയാവുന്നത്. അമ്മമാർ അനുഭവിച്ച കഷ്ടപ്പാടു കൊണ്ടാണ്. ഇന്ന് ഓരോ മനുഷ്യനും ഈ ലോകത്ത് വന്നത്. ആ നന്ദി ജീവിതകാലം മുഴുവൻ അമ്മമാരോട് ഉണ്ടാവണം." റോബിൻ പറഞ്ഞു.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റോബിന്‍റെ പ്രതികരണം. എൻഡിഎ സ്ഥാനാർഥികളായിരുന്ന ഇരുവരും തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകളായിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com