രഘുവരൻ ഒരിക്കലും എന്‍റെ സിനിമാ ജീവിതത്തെ പിന്തുണച്ചിട്ടില്ല, അദ്ദേഹത്തെ വച്ച് എന്നെ അടയാളപ്പെടുത്തരുത്: നടി രോഹിണി

"ഞാൻ ജോലി ചെയ്യണം എന്ന് ഒരിക്കലും അദ്ദേഹം വിചാരിച്ചിട്ടില്ല. തന്നെ ഒരു ഹൗസ് വൈഫ് എന്ന രീതിയിലാണ് അ​ദ്ദേഹം കണ്ടത്"
rohini talks about life with raghuvaran

നടി രേഹിണിയും നടൻ രഘുവരനും

Updated on

രഘുവരൻ ഒരിക്കലും തന്‍റെ സിനിമ ജീവിതത്തെ പിന്തുണച്ചിരുന്നില്ലെന്ന് നടി രോഹിണി. 7 വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതമാ‍യിരുന്നു നടൻ രഘുവരനും രോഹിണിയും തമ്മിലുള്ളത്. മുൻപോന്നും പ്രതികരിക്കാത്ത വിഷയത്തെക്കുറിച്ചാണ് നടിയിപ്പോൾ ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

രഘുവരൻ ഒരിക്കലും തന്‍റെ സിനിമ ജീവിതത്തെ പിന്തുണച്ചിരുന്നില്ല. ഞാൻ ജോലി ചെയ്യണം എന്ന് ഒരിക്കലും അദ്ദേഹം വിചാരിച്ചിട്ടില്ല. തന്നെ ഒരു ഹൗസ് വൈഫ് എന്ന രീതിയിലാണ് അ​ദ്ദേഹം കണ്ടത്. അതികൊണ്ടുതന്നെയാണ് ആ 7 വർഷം ഞാൻ സിനിമയിൽ നിന്നും മാറിനിന്നത്. ​

അങ്ങനെ ഒരു ചുറ്റുപാടിലാണ് രഘു ജീവിച്ചത്. അവരുടെ കുടുംബത്തില്‍ സ്ത്രീകളാരും പുറത്ത് പോയി ജോലി ചെയ്യുന്നില്ല. അദ്ദേഹത്തിനും തന്‍റെ ഭാര്യ തന്‍റെ സംരക്ഷണത്തിലായിരിക്കണം എന്ന ചിന്തയായിരുന്നു. അതില്‍ നിന്ന് പുറത്തു കടക്കാന്‍ എനിക്ക് കുറച്ചധികം സമയമെടുത്തു.

പോരാടിയാണ് വീണ്ടും ഈ മേഖലയിലേക്കെത്തിയത്. സിനിമ സംവിധാനം ചെയ്തതുമെല്ലാം. 52 വര്‍ഷത്തോളമായി ഞാന്‍ ഇൻഡസ്ട്രിയിലുണ്ട്. 7 വര്‍ഷം മാത്രമാണ് ഞാന്‍ രഘുവരന്‍ എന്ന മനുഷ്യനൊപ്പം ജീവിച്ചത്. തീര്‍ച്ചയായും അദ്ദേഹം എന്‍റെ മുന്‍ ഭര്‍ത്താവും എന്‍റെ കുട്ടിയുടെ അച്ഛനാണ്.

എന്നുവച്ച് എന്‍റെ സിനിമ ജീവിതവും ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളും രഘുവരന്‍ എന്ന ഒറ്റ മനുഷ്യന്‍റെ പേരില്‍ ആശ്രയിച്ചിരിക്കുന്നതില്‍ വേദനയുണ്ട്. ഏഴ് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് ജീവിച്ച കാലത്തെ കുറിച്ചും, വേര്‍പിരിഞ്ഞതിനെ കുറിച്ചും എല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞു.

ഇനി എന്‍റെ സിനിമകളെ കുറിച്ച് ചോദിക്കൂ, എന്നെ കുറിച്ച് ചോദിക്കൂ എന്നാണ് എന്നിക്കിപ്പോൾ പറയാറുള്ളത്. ഞാനൊരു അഭിനത്രി എന്ന നിലയിൽ അത് അർഹിക്കുന്നുണ്ട്. എനിക്കുവേണ്ടിയൊരു അടയാളപ്പെടുത്തൽ ഉണ്ടായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നുണ്ടെന്നും രോഹിണി പറയുന്നു.

logo
Metro Vaartha
www.metrovaartha.com