ക്ലാപ്പടിച്ച് ഗിരീഷ് എ.ഡി., ടീനേജ് റോം കോം കഥയുമായി ഇന്ത്യൻ സിനിമ

നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി
rohit chandrasekhar directorial debut started

ക്ലാപ്പടിച്ച് ഗിരീഷ് എ.ഡി., ടീനേജ് റോം കോം കഥയുമായി ഇന്ത്യൻ സിനിമ

Updated on

നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി. പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളുടെ പ്രണയവും സൗഹൃദവുമാണ് ചിത്രത്തിൽ പറയുന്നത്. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാനും, ഷിയാസ് ഹസനാണ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നരിവേട്ട എന്ന ചിത്രത്തലൂടെ മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായെത്തിയ ഇന്ത്യൻ സിനിമ നിർമിക്കുന്ന നാലാമതു ചിത്രമാണിത്. പ്രണവ് പറശ്ശിനിയാണ് എക്സികുട്ടിവ് പ്രൊഡ്യൂസർ.

അങ്കമാലി മൂക്കന്നൂരി നടുത്ത് ആനപ്പാറ എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്ങിന് തുടക്കമായത്. തികച്ചും ലളിതമായ ചടങ്ങിൽ പ്രശസ്‌ത സംവിധായകൻ ഗിരീഷ് ഏ.ഡി. ഫസ്റ്റ് ക്ലാപ്പു നൽകിക്കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്. നഹാസ് ഹിദായത്ത്, എം.സി. ജിതിൻ, സംഗീത് . പി. രാജൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് രോഹിത് ചന്ദ്രശേഖരൻ ഇപ്പോൾ തന്‍റെ ആദ്യ ചിത്രത്തിലേക്കു കടന്നിരിക്കുന്നത്.

ടീനേജിന്‍റെ കുസൃതികളും നെഗളിപ്പും പ്രണയവും ഇണക്കവും പിണക്കവുമൊക്കെ കോർത്തിണക്കി തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്‍റെ അവതരണം. ടീനേജ് പ്രായക്കാരുടെ ജീവിതത്തിന്‍റെ നേർക്കാഴ്ച്ച എന്നു തന്നെ ഈ ചിത്രത്തേ കുറിച്ച് ഒറ്റവാക്കിൽ പറയാം. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ പുതുമുഖങ്ങളാണ്. ഇവരെ ഓഡിയേഷനിലൂടെയാണ് തെരഞ്ഞെടുത്തുന്നതെന്ന് സംവിധായകൻ രോഹിത് ചന്ദ്രശേഖരൻ പറഞ്ഞു. ഇവരുടെ പേരുവിവരങ്ങളും ചിത്രത്തിന്‍റെ പേരും പുറകേ പറത്തുവിടുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. പുതുമുഖങ്ങൾ ക്കൊപ്പം സീനിയേഴ്സായ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .

കിരൺ കെ.എസ്. ആണ് തിരക്കഥ രചിച്ചിരിക്കുന്നത് . സംഗീതം - ബിബിൻ അശോക്. ഛായാഗ്രഹണം . ദീപക് ഡി. മേനോൻ എഡിറ്റിംഗ് - ആകാശ് ജോസ്ഫ്. കലാസംവിധാനം - ഔസേപ്പ് ജോൺ. മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്‌റ്റ്യും ഡിസൈൻ- മെൽവിൻ . സ്‌റ്റിൽമ്പ് ജോസുകുട്ടി ബേബി . കിയേറ്റീവ് ഡയറക്ടർ - അപ്പുമാരായി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഷാൻ സലിം.

അസ്സോസ്സിയേറ്റ് ഡയറക്ടർ - കെസിയ സോഫിയ സാമുവൽ . പ്രൊഡക്ഷൻ മാനേജേഴ്‌സ്-അഷയ് മനോജ്,, ജെനീഷ് ജോസ് . പ്രൊഡക്‌ഷൻ കൺടോളർ- ആന്‍റണി തോമസ്. ആങ്കമാലിയും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയാകും.

logo
Metro Vaartha
www.metrovaartha.com