ഞെട്ടിക്കുന്ന ദിലീഷ് പോത്തന്‍, കട്ടയ്ക്ക് റോഷന്‍ മാത്യു

റോന്ത് തിയെറ്ററുകളില്‍ തുടരും
ronth movie review

ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു

Updated on

ദിലീഷ് പോത്തനെ നടനായി അടയാളപ്പെടുത്തുന്ന ചിത്രമാണ് റോന്ത്. സഹതാരത്തില്‍ നിന്നും വില്ലനില്‍ നിന്നുമെല്ലാം മാറി നായകനായി മാറുന്ന ദിലീഷ് പോത്തന്‍ കൗതുകമുള്ള കാഴ്ചയാണ്. സഹസംവിധായകനായി, സംവിധാകനായി, നടനായി, നിര്‍മാതാവായി ഇപ്പോള്‍ നായകനായും ഞെട്ടിക്കുകയാണ് ദിലീഷ്. പൊലീസ് സിനിമകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ ഷാഹി കബീറിന്‍റെ തിരക്കഥയില്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്തിരിക്കുന്ന റോന്ത് സമീപകാലത്ത് മലയാള സിനിമയില്‍ വന്ന ഗംഭീരസിനിമകളില്‍ ഒന്നാണ്.

താഴsത്തട്ടില്‍ ജോലി ചെയ്യുന്ന പൊലീസുകാരെ സിസ്റ്റം എങ്ങനെയാണ് വേട്ടയാടുന്നതെന്ന് തന്‍റെ സിനിമകളിലൂടെ മുൻപും വരച്ചുകാട്ടിയിട്ടുള്ള ഷാഹിയുടെ സിനിമകളുടെ ബലം മികച്ച തിരക്കഥയാണ്. തന്‍റെ രണ്ടാമത്തെ സംവിധാന സംരഭത്തിലും അടുക്കും ചിട്ടയോട് കൂടിയ തിരക്കഥയാണ് ഷാഹി ഒരുക്കിയിരിക്കുന്നത്.

<div class="paragraphs"><p>ഷാഹി കബീർ</p></div>

ഷാഹി കബീർ

നായാട്ടിലെ പൊലീസുകാര്‍ക്കുണ്ടാകുന്ന ദുരന്തം കണ്ട് വേദനിച്ചവരാണ് മലയാളി പ്രേക്ഷകര്‍. ഈ ചിത്രത്തിലും പൊലീസുകാരുടെ ജീവിതമാണ് പ്രമേയം. റോഷന്‍ മാത്യുവിന്‍റെയും ദിലീഷ് പോത്തന്‍റെയും ഗംഭീര അഭിനയവും ഷാഹി കബീറിന്‍റെ തിരക്കഥയുമാണ് സിനിമയുടെ പ്ലസ് പോയിന്‍റ്.

ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്ന സാധാരണക്കാരുടെ കഥയും ആകുലതകളും വിഷമവും പങ്കു വയ്ക്കുന്ന റോന്ത്, രണ്ട് പൊലീസുകാരുടെ ജീവിതത്തെ ചുറ്റി പറ്റിയാണ് മുന്നോട്ട് നീങ്ങുന്നത്. അടിമുടി പൊലീസുകാരനായും അതേസമയം സാധാരണക്കാരന്‍റെ ആകുലതകളും വിഷമങ്ങളും എല്ലാം കൈയടക്കത്തോടെ അവതരിപ്പിക്കുന്ന ദിലീഷ് പോത്തന്‍റെ കരിയറിലെ മികച്ച കഥാപാത്രവുമാണ് റോന്തിലെ യോഹന്നാന്‍.

The Week

റോഷന്‍ മാത്യു ആകട്ടെ, എന്നത്തെയും പോലെ ഈ ചിത്രത്തില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. ദിന്‍നാഥെന്ന പൊലീസ് ഡ്രൈവറായി ജീവിച്ചു കാണിച്ചു. ഇമോഷനും സസ്‌പെന്‍സും സമാസമം ചേര്‍ത്ത സിനിമ തീരുമ്പോഴും പ്രേക്ഷകന്‍ മരവിച്ചിരിക്കും എന്നാതാണ് സിനിമയുടെ മേക്കിങ്ങിലെ പ്രത്യേകതയായി കാണേണ്ടത്. തിയെറ്ററില്‍ തന്നെ കാണേണ്ട സിനിമകളുടെ ഗണത്തില്‍ വരുന്നതാണ് റോന്ത് എന്ന ചിത്രം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com