

മുരളി കൃഷ്ണ, എസ്. ജാനകി
ഗായിക എസ്. ജാനകിയുടെ മകൻ മുരളി കൃഷ്ണ അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഗായിക കെ.എസ്. ചിത്രമാണ് മരണവാർത്ത പുറത്തുവിട്ടത്. ജാനകിയമ്മയുടെ ഏക മകനാണ് മുരളി കൃഷ്ണ. മകന്‍റെ അപ്രതീക്ഷിത വിയോഗം തീർത്ത ആഘാതം മറികടക്കാൻ ജാനകിയമ്മയ്ക്ക് ആവട്ടെ എന്നാണ് ചിത്ര കുറിച്ചത്.
ഇന്ന് രാവിലെ മുരളിയേട്ടന്‍റെ അപ്രതീക്ഷിത മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകനാണ്. സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടമായത്. ഈ വേദനയും ദുഃഖവും അതിജീവിക്കാൻ അമ്മയ്ക്ക് ദൈവം ശക്തി നൽകട്ടെയെന്നും ചിത്ര കുറിച്ചു.