കമൽ ഹാസനും പൃഥ്വിരാജും അന്നേ പറഞ്ഞു ഇയാൾ കലക്കുമെന്ന്!! പേടിപ്പിച്ചും ചിരിപ്പിച്ചും സാഗർ സൂര്യ

പൃഥ്വിരാജ് ചിത്രമായ കുരുതിയില്‍ സുപ്രധാന വേഷം ചെയ്ത സാഗര്‍ ചിത്രത്തിൽ വിഷ്ണു എന്ന തന്‍റെ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
sagar surya youth actor in malayalam film

സാഗർ സൂര്യ

Updated on

മൽഹാസനും പൃഥ്വിരാജും ഒരേ പോലെ പ്രശംസിച്ച യുവതാരം... മിനിസ്ക്രീനിൽ നിന്നെത്തി മലയാള സിനിമയ്ക്ക് ക്രൂരതയുടെ പര്യായമായൊരു വില്ലനെ സമ്മാനിച്ച സാഗർ സൂര്യ.. ജോജു ജോജു ജോർജ് സംവിധാനം ചെയ്ത പണിയിൽ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലനായി സിനിമാപ്രേക്ഷകരെ ഞെട്ടിച്ച സാഗർ ‌പ്രകമ്പനത്തിലെ ‘പുണ്യാളനായി' പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണിപ്പോൾ. ഡോൺ സെബാസ്റ്റ്യൻ എന്ന ക്രൂരനായ വില്ലന്‍റെ ഭാരം ഒരിടത്തും ചുമക്കാതെയാണ് ‘പുണ്യാളൻ’എന്ന കോമഡി കഥാപാത്രത്തെ സാഗർ സമീപിച്ചിരിക്കുന്നത് എന്നതാണ് ഈ പ്രകടനത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. നെഗറ്റീവ് ഷേഡുകളിൽ പ്രേക്ഷകരെ ഞെട്ടിച്ച നടൻ അതേ ആത്മവിശ്വാസത്തോടെ കോമഡി സ്പേസിലേക്ക് കടന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതിലൂടെ, ‘വേഴ്സറ്റൈൽ’എന്ന വിശേഷണം വെറും വാക്കല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു.

തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മിനിസ്ക്രീൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സാഗർ സൂര്യ ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീൻ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പൃഥ്വിരാജ് ചിത്രമായ കുരുതിയില്‍ സുപ്രധാന വേഷം ചെയ്ത സാഗര്‍ ചിത്രത്തിൽ വിഷ്ണു എന്ന തന്‍റെ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചിത്രത്തിന്‍റെ ഷൂട്ടിംഗ്‌ വേളയിൽ തന്നെ കുരുതിയിലെ അഭിനേതാക്കളായ സാഗർ സൂര്യ, നസ്ലിൻ എന്നിവർ ഭാവിയിലെ മികച്ച രണ്ട് താരങ്ങളാകുമെന്ന നടൻ പ്രിത്വിരാജിന്‍റെ പരാമർശവും ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. തുടർന്ന് കുറി, ജോ ആൻഡ് ജോ, കാപ്പ, കാസർഗോൾഡ് തുടങ്ങിയ സിനിമകളിലും ഭാഗമായി. ബിഗ് സ്ക്രീനിലെ അരങ്ങേറ്റത്തിന് ശേഷം, ഇന്ത്യ കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്‍റെ ഭാഗമായ സാഗറിന്‍റെ കരിയറിൽ തന്നെ വലിയ മാറ്റമുണ്ടായത് റിയാലിറ്റി ഷോക്ക് ശേഷം ജോജു ജോർജ് സംവിധാനം ചെയ്ത പണിയിലെ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലൻ കഥാപാത്രത്തെ ചെയ്തതിലൂടെയാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേളയിൽ ജൂറി ചെയർമാൻ പ്രകാശ് രാജ് ‘പണി’സിനിമയിൽ സാഗർ സൂര്യയും ജുനൈസ് വി.പി.യും അവതരിപ്പിച്ച നെഗറ്റീവ് വേഷങ്ങളെ പ്രത്യേകം പ്രശംസിച്ചിരുന്നതും ശ്രദ്ധേയമായിരുന്നു. മാത്രമല്ല, ത​ഗ് ലൈഫ് എന്ന സിനിമയോട് അനുബന്ധിച്ച് പേളി മാണിയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമാലോകത്തെ സകലകലാ വല്ലഭനായ കമൽ ഹാസൻ ’ജോജു ജോർജിന്‍റെ സിനിമയിൽ രണ്ട് പേർ അങ്ങനെ അഭിനയിച്ചിട്ടുണ്ട്. അവരെ നോക്കൂ, അവരുടെ രണ്ടാമത്തേയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്. പക്ഷേ അവർക്ക് ആ വേഷം അത്രയും അറിയാം എന്നത് ആശ്ചര്യപ്പെടുത്തി എന്നു പറഞ്ഞതും ഏറെ ശ്രദ്ധേയമായിരുന്നു.

ഏതായാലും ഇത്തവണ പ്രകമ്പനം സിനിമയിലൂടെ മല്ലികാ സുകുമാരന്‍റെ കഥാപാത്രത്തിലേക്കുള്ള പരകായ പ്രവേശനവും അതിനൊപ്പമുള്ള സ്വാഭാവിക കോമഡി ടൈമിങും കൊണ്ട് സാഗർ സൂര്യ നിറഞ്ഞ കൈയ്യടി നേടിയിട്ടുണ്ട് തിയേറ്ററിൽ. മിനിസ്ക്രീനിൽ നിന്നുള്ള യാത്രയിൽ നിന്ന് ശക്തമായ വില്ലൻ കഥാപാത്രങ്ങളിലേക്കും അവിടെ നിന്ന് പൂർണ്ണമായും വിപരീത സ്വഭാവമുള്ള കോമഡി വേഷങ്ങളിലേക്കുമുള്ള ഈ സ്വാഭാവിക മാറ്റം, മലയാള സിനിമയിൽ സാഗർ സൂര്യ എന്ന നടന് മുന്നിൽ തുറന്നുകിടക്കുന്ന സാധ്യതകളെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ശക്തമാക്കുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com