'സാഹസം' ഓഗസ്റ്റ് 8ന് തിയെറ്ററിൽ

സീനിയർ നടന്മാരും, നിരവധി പുതുതലമുറക്കാരും അണിനിരക്കുന്നതാണ് ഈ ചിത്രം.
sahasam release date

'സാഹസം' ഓഗസ്റ്റ് 8ന് തിയെറ്ററിൽ

Updated on

ഹ്യൂമർ ആക്ഷൻ ചിത്രം സാഹസം ഓഗസ്റ്റ് 8ന് തിയെറ്ററിലെത്തും. സിനിമയുടെ റിലീസിങ് തിയതി പ്രഖ്യാപിച്ചു കൊണ്ട് ‌അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തിറക്കി. ബൈജു സന്തോഷ്, ഭഗത് മാനുവൽ, കാർത്തിക്ക് യോഗേഷ്, എന്നിവരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സീനിയർ നടന്മാരും, നിരവധി പുതുതലമുറക്കാരും അണിനിരക്കുന്നതാണ് ഈ ചിത്രം. ഫ്രണ്ട്റോ പ്രൊ ഡക്ഷൻസിന്‍റെ ബാനറിൽ റിനീഷ്.കെ.എൻ നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. 21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിലും ചിത്രം ശ്രദ്ധ നേടുന്നുണ്ട്.

21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്. നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം,, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ. ആൻസലിം, എന്നിവരും അജു വർഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം - ബിബിൻ ജോസഫ്, ഛായാഗ്രഹണം - ആൽബി, എഡിറ്റിംഗ് -കിരൺ ദാസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com