ഹിമാലയത്തിൽ വഴികാട്ടിയായത് നായക്കുട്ടി; ഹനുമാൻ ചാലിസ പഠിക്കാൻ പ്രേരണയായ അനുഭവം പങ്കുവച്ച് സായ് പല്ലവി

ഹിമാചൽ പ്രദേശിലെ കസോളിൽ സഹോദരി പൂജ കണ്ണനും ഒരു സുഹൃത്തിനുമൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ സംഭവമാണ് രാമായണത്തിൽ സീതയായി വേഷമിടുന്ന താരത്തെ നിത്യവും ഹനുമാൻ ചാലിസ ചൊല്ലുന്ന ശീലത്തിലേക്ക് നയിച്ചത്

Sai Pallavi shares the experience that inspired her to learn the Hanuman Chalisa.

ഹനുമാൻ ചാലിസ പഠിക്കാൻ പ്രേരണയായ അനുഭവം പങ്കുവച്ച് സായ് പല്ലവി

Updated on: 

ഹിമാലയൻ താഴ്‌വരയിലെ യാത്രയ്ക്കിടെ തനിക്കുണ്ടായ അനുഭവമാണ് ഹനുമാൻ ചാലിസ പഠിക്കാൻ പ്രേരണയായതെന്ന് നടി സായ് പല്ലവി. ഹിമാചൽ പ്രദേശിലെ കസോളിൽ സഹോദരി പൂജ കണ്ണനും ഒരു സുഹൃത്തിനുമൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ സംഭവമാണ് രാമായണത്തിൽ സീതയായി വേഷമിടുന്ന താരത്തെ നിത്യവും ഹനുമാൻ ചാലിസ ചൊല്ലുന്ന ശീലത്തിലേക്ക് നയിച്ചത്. സീ5-ലെ തെലുങ്ക് പരിപാടിയായ 'ജയമ്മു നിശ്ചയമ്മു റാ വിത്ത് ജഗപതി'യിൽ സംസാരിക്കുകയായിരുന്നു സായ് പല്ലവി.

വർഷങ്ങൾക്ക് മുൻപ് കസോളിലെത്തിയ താനും സഹോദരിയും സുഹൃത്തും പാർവതി വാലി സന്ദർശിക്കാൻ തീരുമാനിച്ചു. എന്നാൽ മടങ്ങാനുള്ള സമയമെത്തിയപ്പോഴേക്കും അവസാന ബസ് പോയിരുന്നു. തുടർന്ന് ഇരുട്ട് മൂടിയ അന്തരീക്ഷത്തിൽ താഴേക്ക് കാൽനടയായി യാത്ര ചെയ്യേണ്ടിവന്നു. ഇടതൂർന്ന വനമായിരുന്നു ഒരു വശത്ത്. അപ്പോഴാണ് അപ്രതീക്ഷിതമായി ഒരു നായക്കുട്ടി തങ്ങളുടെ അടുത്തെത്തിയത്. സഹോദരിക്ക് ഹനുമാൻ ചാലിസ അറിയാമായിരുന്നതിനാൽ അവർ അത് ചൊല്ലാൻ തുടങ്ങി. അപ്പോഴാണ് തനിക്ക് അത് അറിയില്ലെന്ന കാര്യം തിരിച്ചറിയുന്നതെന്ന് സായ് പല്ലവി പറയുന്നു.

ഹനുമാൻ ചാലിസയുടെ ആദ്യ വരികൾ സഹോദരി ചൊല്ലിത്തീരും മുൻപ് നായക്കുട്ടി തങ്ങൾക്കാപ്പം നടക്കാൻ തുടങ്ങി. കടകളുള്ള സ്ഥലത്തെ വെളിച്ചം വരെ വഴികാട്ടിയായി കൂടെ ‌വന്നു. ഒടുവിൽ കടകൾക്ക് സമീപം എത്തിയതോടെ നായക്കുട്ടി തിരികെപ്പോയി.

ആ നായക്കുട്ടിയുടെ രൂപത്തിൽ ദൈവമാണ് തങ്ങൾക്കൊപ്പം നടന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സായ് പല്ലവി പറഞ്ഞു. അന്നുമുതൽ ഹനുമാൻ ചാലിസ ചൊല്ലാൻ തുടങ്ങിയെന്നും ധൈര്യം നിലനിർത്താൻ ദിവസവും കുറഞ്ഞത് ഒരിക്കലെങ്കിലും അത് ചൊല്ലാറുണ്ടെന്നും താരം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com