

സിഐ ആന്‍റോ ആയി സൈജു കുറുപ്പ്, ആരത്തിന് പാക്കപ്പ്
സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന പൊലീസ് സ്റ്റോറി ആരം ചിത്രീകരണം പൂർത്തിയാക്കി. നാൽപ്പത്തിയഞ്ചു ദിവസതോളം നീണ്ടു നിന്ന ചിത്രീകരണത്തിനാണ് പാക്കപ്പ് ആയത്. പ്രശസ്ത ആഡ് ഫിലിം മേക്കറായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. ജുനൈസ് ബാബു നിർമ്മിക്കുന്നു.
സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നവും അതിന്‍റെ പിന്നാലെയുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ഇമോഷണൽ ഡ്രാമ തില്ലർ ജോണറിലാണ് ചിത്രം എടുത്തിരിക്കുന്നത്. പ്രേക്ഷകനെ ഉദ്വേഗത്തിന്‍റെ മുൾമുനയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണിത്.
സൈജു കുറുപ്പ് ഇതുവരെ കൈകാര്യം ചെയ്യാത്ത വിധത്തിലുള്ള തികച്ചും സീരിയസ്സായ ഒരു കഥപാത്രമാണ് ഇതിലെ സിഐ ആന്‍റോ. അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, റിയാസ് നർമ്മ കല, മനോജ്.കെ.യു ,ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ് ഉണ്ണി ലാലു, ഗോകുലൻ, ഹരിത് ,സുരഭി സന്തോഷ് രമാദേവി. അൻഷമോഹൻ, മാസ്റ്റർ ആദം എറിക്ക്, എന്നിവരും പ്രധാന താരങ്ങളാണ്.
സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ - കൈതപ്രം,ജിസ് ജോയ്, ജോപോൾ, സംഗീതം - രോഹിത് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ - ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, മേക്കപ്പ-മനോജ് കിരൺ രാജ്, സ്റ്റിൽസ് - സിബി ചീരൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷിബിൻ കൃഷ്ണ, ഫിനാൻസ് കൺട്രോളർ - ഷിജോ ഡോമിനിക്, പ്രൊഡക്ഷൻ മാനേജർ - മെഹ്മൂദ് കാലിക്കട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ. നികേഷ് നാരായണൻ. വാഴൂർ ജോസ്.