അമ്പാന്‍റെ കാമുക വേഷം, കൂടെ അനശ്വരയും; 'പൈങ്കിളി' വരുന്നു | Video

ചുരുളി മുതൽ രോമാഞ്ചവും ആവേശവും പൊൻമാനും വരെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ

പ്രേക്ഷകരിൽ ഫ്രഷ്നെസ് നിറച്ചുകൊണ്ട് രസകരമായ കളർഫുൾ പോസ്റ്ററുകളും പാട്ടുമായി ഇതിനകം തരംഗമായി മാറിയ സജിൻ ഗോപു - അനശ്വര രാജൻ ചിത്രം 'പൈങ്കിളി' സിനിമയുടെ കൗതുകം ജനിപ്പിക്കുന്ന ട്രെയിലർ പുറത്ത്. തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചുരുളി മുതൽ രോമാഞ്ചവും ആവേശവും പൊൻമാനും വരെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിത്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്.

ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.

ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com