കെജിഎഫ്, സലാർ; പ്രശാന്ത് നീൽ യൂണിവേഴ്‌സോ?

ഒന്നിലധികം ഭാഗങ്ങളുള്ള സലാറിൻ്റെ ആദ്യ ഭാഗത്തിന് സീസ്‌ഫയർ എന്നാണ് പേര് നൽകിയിട്ടുള്ളത്
കെജിഎഫ്, സലാർ; പ്രശാന്ത് നീൽ യൂണിവേഴ്‌സോ?
Updated on

പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സലാറിൻ്റെ ടീസർ റിലീസായി. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലാണ് സലാർ സംവിധാനം ചെയ്യുന്നത്. വ്യാഴാഴ്ച പുലർച്ചെ 5.12നാണ് ടീസർ ഹൊംബാളെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഒരു മാസ് ആക്ഷന്‍ ചിത്രമാകും സലാർ.

ഒന്നിലധികം ഭാഗങ്ങളുള്ള സാലറിൻ്റെ ആദ്യ ഭാഗത്തിന് സീസ്‌ഫയർ എന്നാണ് പേര് നൽകിയിട്ടുള്ളത്. കെ.ജി.എഫ് ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സലാർ മറ്റൊരു കെജിഎഫ് പാർട്ട് ആണോ എന്ന് തോന്നിക്കുന്ന തരത്തിലുള്ളതാണ് ഫ്രെയിമുകൾ കോർത്തിണക്കിയിരിക്കുന്നത്. കൂടാതെ കെജിഎഫ് 2 ക്ലൈമാക്സില്‍ റോക്കി ഭായി സ്വര്‍ണത്തിനൊപ്പം കടലില്‍ മുങ്ങിപോകുന്ന രംഗത്തില്‍ കാണിക്കുന്ന ക്ലോക്കിലെ സമയം 5.12ആയിരുന്നു. ഈ സമയം തന്നെയാണ് സലാർ ടീസർ റിലീസിനായി തെരഞ്ഞെടുത്ത സമയം. ഇത് കെജിഎഫും സലാറും പ്രശാന്ത് നീൽ യൂണിവേഴ്‌സ് ആണോ എന്നും കണ്ടുതന്നെ അറിയാം.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര് എന്നത് അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.

കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 28ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com