തിയെറ്ററുകളിൽ വീണ്ടും പ്രശാന്ത് നീൽ മാജിക്; വിജയകാഹളം മുഴക്കി 'സലാർ'

ദേവയായി പ്രഭാസും വരദ രാജ മന്നാർ ആയി പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്
സലാർ
സലാർ
Updated on

കെജിഎഫിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ തെന്നിന്ത്യൻ ആക്ഷൻ റിബൽ സ്റ്റാർ പ്രഭാസ് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ "സലാറി" ന് തിയെറ്ററുകളിൽ വൻ സ്വീകരണം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്‍റെ ആദ്യ ഭാഗമായ സലാർ പാർട്ട്‌ 1-സീസ് ഫയർ ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ആകാംക്ഷ നിറഞ്ഞതാണ് ഓരോ ആക്ഷൻ ഷോട്ടുകളും. ഒരു ഇമോഷണൽ ആക്ഷൻ ഡ്രാമ എന്ന് വേണം സലാറിനെ വിശേഷിപ്പിക്കാൻ. ചിത്രം റിലീസ് ആയ എല്ലാം കേന്ദ്രങ്ങളിലും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

ദേവയായി പ്രഭാസും വരദ രാജ മന്നാർ ആയി പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നുള്ളതിലേക്കാണ് സലാർ പാർട്ട്‌ 1 സീസ് ഫയർ ആദ്യ ഭാഗം മിഴി തുറക്കുന്നത്. പ്രശാന്ത് നീലിന്‍റെ മികവുറ്റ സ്റ്റൈലിഷ് മേക്കിങ് കൊണ്ട് തന്നെ സലാർ ഒരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയൻസിന് കൊടുക്കുന്നത്. സൗഹൃദമെന്ന ഇമോഷനിലൂടെ ആണ് കഥ പോകുന്നത്. സുഹൃദ് ബന്ധത്തിന് ഏറെ പ്രാധാന്യം ഉള്ള സലാർ ഒരു ദൃശ്യ വിരുന്ന് തന്നെയാണ്. ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റെ കരിയർ ബെസ്റ്റ് ആണ് സലാർ. മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് ചിത്രത്തിലുടനീളം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്.

ശ്രുതി ഹാസൻ, ജഗപതി ബാബു,ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റു അഭിനേതാക്കൾ. വൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. രവി ബസ്രുർ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഹോംബാലെ ഫിലിംസിന്‍റെ ബാനറിലുള്ള സലാർ കേരളത്തിലെ തിയെറ്ററുകളിൽ വിതരണാവകാശം എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്.

ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ,നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ-മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്,ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com