പ്രഭാസ്-പ്രശാന്ത് നീൽ കൂട്ടുകെട്ടിൻ്റെ 'സലാർ' റിലീസ് മാറ്റി

പൃഥ്വിരാജും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്
salaar
salaar
Updated on

കെ ജി എഫിൻ്റെ വൻ വിജയത്തിന് ശേഷം പ്രശാന്ത് നീൽ പ്രഭാസിൻ്റെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് സലാർ. സലാറിന്‍റെ ഒന്നാം ഭാഗം, സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ സെപ്തംബര്‍ 28ന് റിലീസാകും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റിലീസ് തീയതി മാറ്റിയതായി നിർമ്മാതാക്കൾ ഔദ്യോഗിക പ്രഖ്യാപിച്ചിരിക്കുകയാണ്.

"സലാറിന് നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്. മുന്‍കൂട്ടി കാണാനാവാതിരുന്ന കാരണങ്ങളാല്‍ ഒറിജിനല്‍ റിലീസ് തീയതിയായ സെപ്റ്റംബര്‍ 28 ല്‍ നിന്നും ചിത്രം മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്ന് ദയവായി മനസിലാക്കുക. മികച്ച സിനിമാനുഭവം നല്‍കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ് ഞങ്ങളുടെ ടീം. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിന്‍റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കവെ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുക. ഈ മനോഹരയാത്രയില്‍ ഒരു ഭാഗമാവുന്നതിന് നന്ദി", സലാല്‍ ഉടന്‍ എത്തും എന്ന ഹാഷ് ടാഗിനൊപ്പമാണ് ഹൊംബാളെ ഫിലിംസിന്‍റെ സോഷ്യല്‍ മീഡിയ കുറിപ്പ്.

കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മ്മിച്ച ഹൊംബാളെ ഫിലിംസ് ആണ് സലാൽറിൻ്റെ നിർമ്മാതാക്കൾ. ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com