പ്രശാന്ത് നീലിന്‍റെ പ്രഭാസ് - പൃഥ്വിരാജ് ചിത്രം: 'സലാർ' ട്രെയിലർ വരുന്നു

കൊടും ശത്രുക്കളായി മാറു രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ സലാർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പൂർത്തിയാകുക.
Prithviraj, Prabhas
Prithviraj, Prabhas
Updated on

ഹോംബാലെ ഫിലിംസിന്‍റെ പുതിയ പാൻ ഇന്ത്യൻ ചിത്രമായ സലാറിന്‍റെ ട്രെയിലർ ഡിസംബർ 1ന് പുറത്തിറങ്ങും. കെജിഎഫ് എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനു ശേഷം പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ റിലീസിന് തയാറെടുക്കുന്ന സലാറിൽ പ്രഭാസാണ് നായകൻ. വിട്ടുവീഴ്ചയില്ലാത്ത, കരുണയില്ലാത്ത രാജാവിന്‍റെ സൈന്യാധിപൻ, സലാറിനെ കാണാൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഹോംബാലെ ഫിലിംസിന്‍റെ ഈ ബ്രഹ്മാണ്ഡ ചിത്രം "സലാർ" ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.

തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ട്രെയിലർ ഇറങ്ങുന്നതോടുകൂടി ആരാധകർക്കുള്ള ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകൾ വർധിക്കും എന്നും ചിത്രത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് ഒരു വിരാമവും ആകും എന്നാണ് സംവിധായകനായ പ്രശാന്ത്‌ നീൽ പ്രതീക്ഷിക്കുന്നത്. പ്രഭാസിന്‍റെ ആരാധകർക്കുള്ള ഒരു വലിയ ട്രീറ്റ് തന്നെയാവും ഈ ട്രെയിലർ എന്നാണ് പ്രതീക്ഷ.

സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കൊടും ശത്രുക്കളായി മാറു രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ സലാർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പൂർത്തിയാകുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com