യൂട്യൂബിൽ 160 മില്യൺ കടന്ന് 'സലാർ' ട്രെയിലർ

പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം

ഹോംബാലെ ഫിലിംസിന്‍റെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമായ 'സലാർ' ട്രെയിലർ റിലീസ് ആയി ചുരുങ്ങിയ ദിവസങ്ങൾക്കകം കൊണ്ട് തന്നെ എല്ലാ ഭാഷകളിലുമായി വന്ന ട്രെയിലർ നേടിയത് 160 മില്യൺ കാഴ്ച്ചക്കാരെ. യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലാണ് സലാർ.

കെജിഎഫ്, കെജിഎഫ്-2 എന്നീ രണ്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾക്കു ശേഷം പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ ക്രിസ്മസ് റിലീസിന് തയ്യാറെടുക്കുന്ന സലാർ ഒരു തരംഗം ആകുമെന്നാണ് പ്രതീക്ഷ. പ്രഭാസ് നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസിന് എത്തുകയാണ്.

രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഏറ്റവും വലിയ ചിത്രം എന്ന വിശേഷണം ഉള്ളതിനാൽ പ്രേക്ഷക ലക്ഷങ്ങൾ എല്ലാവരും ഒന്നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സലാറിൽ മലയാളികളുടെ സ്വന്തം അഹങ്കാരം സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് ആവേശം കൂടുതലാണ്. പൃഥ്വിരാജ് ആണ് വില്ലൻ വേഷത്തിലെത്തുന്നത്. ആദ്യ ഭാഗമായ സലാർ പാർട്ട്‌ 1- സിസ് ഫയറിലൂടെ കൊടും ശത്രുകളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com