സലാർ: പുതിയ വീഡിയോ ഗാനം എത്തി

മൂന്നു ദിവസം കൊണ്ടു തന്നെ നാനൂറു കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുന്നതിനിടെയാണ് പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

തിയെറ്ററുകളിൽ ആവേശമായി നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന സലാറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. തെലുങ്കിൽ 'വിനറാ' എന്നും മലയാളത്തിൽ 'വരമായി' എന്നും വന്നിട്ടുള്ള ഈ ഗാനം മലയാളത്തിൽ രാജീവ്‌ ഗോവിന്ദന്‍റെ വരികൾ അരുൺ വിജയ് ആലപിച്ചിരിക്കുന്നു, തെലുങ്കിൽ ഗാനം പാടിയിരിക്കുന്നത് സച്ചിൻ ബസ്രുർ ആണ്, വരികൾ- കൃഷ്ണകാന്ത്. രവി ബസ്രുർ ആണ് സംഗീത സംവിധാനം.

ദേവയായി പ്രഭാസും വരദയായി പൃഥ്വിരാജും എത്തുന്ന ചിത്രത്തിന്‍റെ കാതൽ സൗഹൃദമാണ്. ആദ്യ ഭാഗമായ സലാർ: പാർട്ട് വൺ: സീസ് ഫയറിൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സംവിധായകൻ പ്രശാന്ത് നീൽ നേരത്തെ സലാറിനെ വിശേഷിപ്പിച്ചത്.

ക്രിസ്മസ് റിലീസായി സിനിമ മൂന്നു ദിവസം കൊണ്ടു തന്നെ 400 കോടി കളക്ഷന്‍ പിന്നിട്ട സലാർ ജൈത്രയാത്ര തുടരുന്നതിനിടെയാണ് വീഡിയോ ഗാനം എത്തിയിരിക്കുന്നത്. റെക്കോർഡ് ബ്രേക്കിങ് ആണിത്. കെജിഎഫ-ന് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിച്ച് പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് ഏറെ ജനപ്രീതിയാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com