‌'ഈ ദിനം എന്‍റെ അമ്മയുടേതാണ്...എന്‍റെ ഭാര്യയുടെയാണ്...'

അമ്മയെയും ഭാര്യയെയുമാണ് താൻ വനിതാ ദിനത്തില്‍ ഓര്‍മിക്കുന്നത് എന്നാണ് സലിം കുമാര്‍ കുറിപ്പിൽ എഴുതിയിരിക്കുന്നത്
‌'ഈ ദിനം എന്‍റെ അമ്മയുടേതാണ്...എന്‍റെ ഭാര്യയുടെയാണ്...'

അന്താരാഷ്ട്ര വനിത ദിനയായ ഇന്ന്, ലോകമെമ്പാടും വനിത ദിനം വിപുലമായി കൊണ്ടാടുകയാണ്. ലോക വനിത ദിനത്തിൽ ആശംസകളുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ വനിത ദിനത്തിൽ ആശംസകളറിയിച്ചുകൊണ്ടുള്ള സലീം കുമാറിന്‍റെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അമ്മയെയും ഭാര്യയെയുമാണ് താൻ വനിതാ ദിനത്തില്‍ ഓര്‍മിക്കുന്നത് എന്നാണ് സലിം കുമാര്‍ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

ജീവിതത്തിൽ ഞാൻ എന്‍റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രമാണ്.അതിലൊന്ന് എനിക്കായ് ജീവിച്ചു മരിച്ചു പോയ എന്‍റെ അമ്മയാണ് മറ്റൊന്ന് എനിക്കായ് മരിച്ചു ജീവിക്കുന്ന എന്‍റെ ഭാര്യയാണ്.മറ്റുള്ളവരുടെ മുൻപിൽ ഒന്ന് സങ്കടപ്പെടാൻ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്‍റെ ശക്തി

ഇന്നീ വനിതാ ദിനത്തിലോർക്കാൻ ഇവരല്ലാതെ മറ്റാര്ഈ ദിനം എന്‍റെ അമ്മയുടേതാണ്.... എന്‍റെ ഭാര്യയുടെയാണ്..

Happy വിമൻസ് day

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com