ബീയിങ് സൽമാൻ ഖാൻ; അഭിനയം പഠിപ്പിക്കാൻ യൂട്യൂബ് ചാനലുമായി താരം

അനുഭവ സമ്പന്നനായ ഒരു ആക്റ്റിങ് പരിശീലകനായും, അഭിനയം പഠിക്കാനെത്തുന്ന വിദ്യാർഥിയായും സൽമാൻ ഖാൻ തന്നെ ഇരട്ട വേഷങ്ങളിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് അഭിനയം പഠിപ്പിക്കുന്നത്
salman khan start youtube channel

ബീയിങ് സൽമാൻ ഖാൻ; അഭിനയം പഠിപ്പിക്കാൻ യൂട്യൂബ് ചാനലുമായി താരം

Updated on: 

യൂട്യൂബ് ചാനലുമായി നടൻ സൽമാൻ ഖാൻ. തന്‍റെ അഭിനയരീതികളും തനതായ ശൈലിയും ആരാധകർക്ക് പഠിക്കാനായാണ് യൂട്യൂബ് ചാനൽ തുടങ്ങിയതെന്ന് സൽമാൻ ഖാൻ അറിയിച്ചു. ബീയിങ് സൽമാൻ ഖാൻ (Being Salman Khan) എന്ന പേരിലാണ് ചാനൽ ആരംഭിച്ചിരിക്കുന്നത്.

അഭിനയ പാഠങ്ങൾ, ശരീരഭാഷ, തന്‍റേതായ പ്രത്യേക ശൈലികൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ചാനൽ ആരംഭിച്ചിരിക്കുന്നത്. സാധാരണ സെലിബ്രിറ്റി യൂട്യൂബ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായി വളരെ കൗതുകകരമായ ഫോർമാറ്റിലാണ് ഈ ചാനൽ ഒരുക്കിയിരിക്കുന്നത്.

അനുഭവ സമ്പന്നനായ ഒരു ആക്റ്റിങ് പരിശീലകനായും, അഭിനയം പഠിക്കാനെത്തുന്ന വിദ്യാർഥിയായും സൽമാൻ ഖാൻ തന്നെ ഇരട്ട വേഷങ്ങളിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് അഭിനയം പഠിപ്പിക്കുന്നത്. സെപ്റ്റംബർ 22-ന് ആരംഭിച്ച ഈ ചാനലിൽ ഇതുവരെ 10 ചെറി‍യ വീഡിയോകൾ (Shorts) അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സൽമാന്‍റെ പ്രശസ്തമായ ശരീരഭാഷ, ഡയലോഗ് പ്രസന്‍റേഷൻ എന്നിവ രസകരമായി തന്നെ വീഡിയോയിൽ കാണാം.

തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ യൂട്യൂബ് ചാനലിന്‍റെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് താരം ഈ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. "നമുക്ക് തുടക്കം മുതൽ തുടങ്ങാം. എന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനൽ; എ മുതൽ സെഡ് വരെ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും" എന്ന കുറിപ്പോടെയാണ് സൽമാൻ ചാനൽ ആരാധകർക്ക് പരിചയപ്പെടുത്തിയത്.

logo
Metro Vaartha
www.metrovaartha.com