തിയെറ്റർ ഇളക്കി മറിക്കാൻ വീണ്ടും സൽമാൻ ഖാൻ; 'തേരേ നാം' റിലീസ് തീയതി പുറത്ത്

2003ൽ പുറത്തിറങ്ങിയ ചിത്രം ഫെബ്രുവരി 27നാണ് വീണ്ടും തിയെറ്ററിലെത്തുന്നത്
salman khan tere naam re release update

ചിത്രത്തിൽ നിന്ന്

Updated on

ബോളിവുഡ് താരം സൽമാൻ ഖാന്‍റെ ഏക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'തേരെ നാം' തിയെറ്ററുകളിലേക്ക് വീണ്ടുമെത്തുന്നു. 2003ൽ പുറത്തിറങ്ങിയ തേരേ നാം ഫെബ്രുവരി 27നാണ് തിയെറ്ററിലെത്തുന്നത്.

ബോളിവുഡിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയകഥകളിലൊന്നായ ചിത്രം കാണാനുള്ള സുവർണാവസരമാണ് വന്നെത്തിയിരിക്കുന്നത്. ബാലയുടെ രചനയിൽ സതീഷ് കൗശിക്കാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മികച്ച സംഗീതം കൊണ്ട് ശ്രദ്ധേയമായ ചിത്രം റീ റിലീസായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. 2003ൽ‌ 24.54 കോടി രൂപ ബോക്സ് ഓഫിസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. 12 കോടി രൂപ ബജറ്റിലൊരുങ്ങിയ ചിത്രം വലിയ വിജയമാണ് നേടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com