മെലിഞ്ഞ് പോവില്ലേയെന്ന് ആരാധകർ; ഉപദേശം ആവശ്യമുള്ളപ്പോൾ ചോദിക്കാമെന്ന് സാമന്ത

ജിം വർക്കൗട്ടിനിടെ പങ്കുവച്ച ചിത്രത്തിനടിയിൽ വന്ന കമന്‍റിനാണ് സാമന്ത മറുപടി നൽകിയത്
samantha ruth prabhu claps back at a troll for calling her thin workout post goes viral

മെലിഞ്ഞ് പോവില്ലേയെന്ന് ആരാധകർ; ഉപദേശം ആവശ്യമുള്ളപ്പോൾ ചോദിക്കാമെന്ന് സാമന്ത

Updated on

ട്രോളുമായെത്തിയ ആരാധകന് ചുട്ട മറുപടി നൽകി സാമന്ത റൂത്ത് പ്രഭു. ജിം വർക്കൗട്ടിനിടെ പങ്കുവച്ച ചിത്രത്തിനടിയിൽ വന്ന കമന്‍റിനാണ് സാമന്ത മറുപടി നൽകിയത്. ജിമ്മിൽ മസിൽ ഫ്ലോണ്ട് ചെയ്തുകൊണ്ടുള്ള ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്.

ഇതിനു താഴെ ഇത്രയധികം വ്യായാമം ചെയ്താൻ ശരീരം മെലിഞ്ഞു പോവില്ലെ? എന്നായിരുന്നു കമന്‍റ്. ഇതിന് നിങ്ങളുടെ ഉപദേശം വേണ്ടപ്പോൾ ഞാൻ ചോദിക്കാമെന്ന് സാമന്ത മറുപടിയും നൽകി. അച്ചടക്കവും അര്‍പ്പണബോധവുമാണ് തന്‍റെ ഫിറ്റ്നസിന്‍റെ രഹസ്യമെന്ന് സാമന്ത പോസ്റ്റില്‍ പറയുന്നു.

"വേണ്ടെന്ന് തോന്നിയ ദിവസങ്ങളിലും ഞാൻ വർക്കൗട്ട് ചെയ്തു. ഇത്ര മനോഹരമായ ശരീരം എനിക്കുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ ഞാനെന്‍റെ മസിലുകൾ പ്രദർശിപ്പിക്കുകയാണ്. കാരണം, ഇവിടെയെത്താൻ ഞാനെടുത്ത പ്രയത്നം കഠിനമായിരുന്നു. വളരെ കഠിനം''- എന്ന കുറിപ്പോടെയാണ് സാമന്ത ചിത്രം പങ്കുവച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com