സാമന്ത വിവാഹിതയായി

വിവാഹ വാർത്ത സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല
samantha ruth prabhu got married

സാമന്ത റൂത്ത് പ്രഭു, രാജ് നിഡിമോരു

Updated on

നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിഡിമോരുവും വിവാഹിതരായതായി. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സാമന്ത ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

"ലിംഗ ഭൈരവി ക്ഷേത്രത്തിൽ പുലർച്ചെയായിരുന്നു വിവാഹം. 30 പേർ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.''- ദേശീയ മാധ്യമ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഇരുവരുടെയും രണ്ടാം വിവാഹമാണ്. 2024 ആദ്യം മുതൽ തന്നെ സാമന്തയുടെയും രാജിന്‍റെയും പ്രണയ ബന്ധത്തെ ചുറ്റിപ്പറ്റി വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനിടെ ഞായറാഴ്ച (നവംബർ 30) ഇരുവരും വിവാഹത്തിനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചതായി വിവിധ സ്രോതസുകളിൽ നിന്ന് വിവരങ്ങൾ പുറത്തു വന്നിരുന്നു.

പിന്നാലെയാണ് ഡിസംബർ ഒന്നിന് ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നത്. എന്നാൽ സംഭവത്തിൽ സാമന്തയോ രാജോ മറ്റ് അടുത്ത വ്യത്തങ്ങളോ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com