''കടുപ്പമേറിയ ആറു മാസം...'', ആരാധകരെ ആശങ്കാകുലരാക്കി സമാന്തയുടെ പോസ്റ്റ്

''ഞാൻ കറുത്ത കണ്ണട ധരിക്കുന്നത് സ്റ്റൈലിനു വേണ്ടിയല്ല. കണ്ണിൽ വെളിച്ചം തട്ടിയാൽ കടുത്ത മൈഗ്രെയ്നും കണ്ണുകളിൽ അസഹനീയമായ വേദനയുമാണ്''
''കടുപ്പമേറിയ ആറു മാസം...'', ആരാധകരെ ആശങ്കാകുലരാക്കി സമാന്തയുടെ പോസ്റ്റ്

സമാന്ത റൂത്ത് പ്രഭുവിന്‍റെ ആരോഗ്യസ്ഥിതിയുടെ കാര്യത്തിൽ മാസങ്ങളായി നടിയുടെ ആരാധകർ ആശങ്കലാകുലരാണ്. ഏറ്റവും കടുപ്പമേറിയതും ദൈർഘ്യമേറിയതുമായ ആറു മാസമാണ് കടന്നു പോയിരിക്കുന്നതെന്ന അവരുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

സിനിമയിലെ ജോലികളെല്ലാം കഴിവതും വേഗത്തിൽ പൂർത്തിയാക്കി, ഒരു വർഷം നീളുന്ന ബ്രേക്ക് എടുക്കാനുള്ള തയാറെടുപ്പിലാണ് സമാന്ത. ആ സമയം കൊണ്ട് യുഎസിൽ പോയി വിദഗ്ധ ചികിത്സ തേടാനാണ് ഉദ്ദേശിക്കുന്നത്. അഡ്വാൻസ് തുക തിരിച്ചു നൽകി ചില സിനികളിൽനിന്ന് ഒഴിവാകുകയും ചെയ്തിട്ടുണ്ട്.

ഓട്ടോ ഇമ്യൂൺ രോഗമായ മൈയോസൈറ്റിസാണ് സമാന്തയെ ബാധിച്ചിരിക്കുന്നത്. രോഗ വിവരം പലപ്പോഴായി അവർ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്.

''ചിലപ്പോഴെനിക്ക് പെട്ടെന്ന് വണ്ണം വയ്ക്കും. ചിലപ്പോൾ രോഗിയെപ്പോലെയാകും. എന്നെ കാണാൻ എങ്ങനെയായിരിക്കുമെന്നത് ഇപ്പോൾ എന്‍റെ നിയന്ത്രണത്തിലേയല്ല. നടി എന്ന നിലയിൽ വികാരങ്ങൾ പ്രതിഫലിപ്പിക്കാൻ ഏറ്റവും നല്ല മാധ്യമം കണ്ണുകളാണ്. പക്ഷേ, ഉണർന്നെഴുന്നേൽക്കുമ്പോൾ കണ്ണിൽ നിറയെ സൂചി കുത്തിവച്ചിരിക്കുന്ന അവസ്ഥയാണെനിക്ക്. ഞാൻ കറുത്ത കണ്ണട ധരിക്കുന്നത് സ്റ്റൈലിനു വേണ്ടിയല്ല. പ്രകാശത്തോട് അത്രയേറെ സെൻസിറ്റീവാണ് എന്‍റെ കണ്ണുകൾ. കണ്ണിൽ വെളിച്ചം തട്ടിയാൽ കടുത്ത മൈഗ്രെയ്നും കണ്ണുകളിൽ അസഹനീയമായ വേദനയുമാണ്. കണ്ണുകൾ നീരുവച്ച് വീങ്ങിയിരിക്കുകയും ചെയ്യും. എട്ടു മാസമായി ഇതാണ് അവസ്ഥ. ഒരുപക്ഷേ, ഒരു നടിക്ക് സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമായിരിക്കും ഇത്'', സമാന്ത ഒരിക്കൽ പറഞ്ഞു.

വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഖുശി എന്ന സിനിമയിലാണ് സമാന്ത ഇപ്പോൾ അഭിനയിക്കുന്നത്. സെപ്റ്റംബർ ഒന്നിന് മലയാളം അടക്കം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ചിത്രം റിലീസാകും. ഇതോടെ നിലവിൽ ഏറ്റെടുത്ത സമാന്തയുടെ പ്രോജക്റ്റുകളെല്ലാം പൂർത്തിയാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com