റഹ്മാൻ നായകനാകുന്ന 'സമാറ': ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ക്രൈം ത്രില്ലറാണിത്
സമാറ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
സമാറ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
Updated on

റഹ്മാൻ നായകനായി എത്തുന്ന 'സമാറ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നിവിൻ പോളി, ടോവിനോ തോമസ്, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷബീർ കല്ലറക്കൽ, മനോജ്‌ ഭാരതിരാജ, സുശീന്ദ്രൻ രഞ്ജിത്ത് ജയകൊടി, ദിവ്യൻഷാ കൗഷിക് എന്നിവരാണ് ഫേസ്ബുക്ക് റിലീസ് നടത്തിയത്.

പുതുമുഖ സംവിധായാകൻ ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഓഗസ്റ്റ് നാലിന് മാജിക്‌ ഫ്രെയിംസ് തീയറ്ററുകളിൽ എത്തിക്കും. പീകോക്ക് ആർട്ട് ഹൗസിന്‍റെ ബാനറിൽ എം.കെ. സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ക്രൈം ത്രില്ലറാണ്. റഹ്മാൻ, ഭരത്, ബിനോജ് വില്ല്യ എന്നിവരെ പോസ്റ്ററിൽ കാണാം.

റഹ്മാന്‍റെ കയ്യിൽ പിടിച്ചിരിക്കുന്ന പുസ്തകത്തിന് സിനിമയിൽ വല്യ പ്രാധാന്യമുണ്ട്. 1961 ജർമൻ കാലഘട്ടവുമായി ബന്ധപ്പെട്ട പുസ്തകമാണത്.

ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ് ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം ഗോപി സുന്ദർ, മ്യൂസിക് ഡയറക്ടർ ദീപക് വാരിയർ, എഡിറ്റർ ആർ.ജെ. പപ്പൻ, സൗണ്ട് ഡിസൈൻ അരവിന്ദ് ബാബു, കോസ്റ്റ്യൂം മരിയ സിനു, കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി, പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ പി ആർ ഒബ്സ്ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com