കൗതുകങ്ങളും ദുരൂഹതകളും സസ്പെൻസുകളുമായി 'സംശയം'

കഥയിലും, അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലു മൊക്കെ വലിയ സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ചിത്രത്തിന്‍റെ ആദ്യ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്.

ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം എന്ന കൗതുകകരമായ ടാഗ് ലൈനോടെയാണ് മുഴുനീള ഫാമിലി എന്‍റർടൈനർ ആയി അവതരിപ്പിക്കുന്ന ഈ ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബിജു മേനോൻ, ഷറഫുദ്ദീൻ,പാർവ്വതി തെരുവോത്ത് എന്നിവർ അഭിനയിച്ച്, മികച്ച അഭിപ്രായവും, വിജയവും നേടിയ ആർക്കറിയാം എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുകൂടിയാണ് രാജേഷ് രവി.

കഥയിലും, അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലു മൊക്കെ വലിയ സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ചിത്രത്തിന്‍റെ ആദ്യ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

1985 സ്റ്റുഡിയോസിന്‍റെ ബാനറിൽ സുരാജ്.പി.എസ്, ഡിക്സൻ പൊടുത്താമ്പ്,ലിനോ ഫിലിപ്പ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബിന്‍റെ മാജിക്കൽ സംഗീതമാണ് മറ്റൊരു ആകർഷണം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com