'സംശയം'; പൂവൻ കോഴികളുടെ കലപിലയ്ക്ക് പിന്നിലെ രഹസ്യമെന്ത്?
രണ്ടു പൂവൻ കോഴികളുടെ കലപില ശബ്ദം മാത്രം പുറത്തുവിട്ടുകൊണ്ട് സംശയം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്. ഒരു പക്ഷെ ലോകസിനിമയുടെ തന്നെ ചരിത്രത്തിലെ ആദ്യ നടപടിയായിരിക്കും ഇത്. അഭിനേതാക്കളെയോ, അണിയറ പ്രവർത്തകരെയോ പരിചയപ്പെടുത്താതെ സസ്പെൻസുകൾ സൃഷ്ടിക്കുകയാണ് ഈ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. ഈ സസ്പെൻസുകൾ എത്ര നാൾ നീണ്ടുനിൽക്കും.? ഇനിയും വരുന്ന അപ്ഡേഷനുകളിൽ ഈ സസ്പെൻസ് തുടരുമോ? തുടരുന്നുവെങ്കിൽ ഈ സസ്പെൻസുകളെ എന്നു ബ്രേക്ക് ചെയ്യും?
എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സംശയം ടീം പ്രേക്ഷകർക്കു മുന്നിലിട്ടിരിക്കുന്നത്. നവാഗതനായ രാജേഷ് രവിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 1985 സ്റ്റുഡിയോസിന്‍റെ ബാനറിൽ സുരാജ്. പി.എസ്. ഡിക്സൺ പൊടുത്താണ്,ലിനോ ഫിലിപ്പ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
1985 സ്റ്റുഡിയോസിന്‍റെ ബാനറിൽ സുരാജ്. പി.എസ്. ഡിക്സൺ പൊടുത്താണ്,ലിനോ ഫിലിപ്പ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
