"നൂറു ദിവസമായി പറയുന്നു, ആരും കേൾക്കുന്നില്ല": സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സനൽ കുമാർ ശശിധരൻ

തനിക്കു ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം തെരുവിൽ നിരത്തിയിട്ടുണ്ട്
sanal kumar sasidharan hunger strike

സനൽ കുമാർ ശശിധരൻ

Updated on

സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. താൻ ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ സർക്കാരോ പൊതു സമൂഹമോ ഉണർന്ന് പ്രവർത്തിക്കാത്തതിനാലാണ് സത്യാഗ്രഹം തുടങ്ങാൻ തീരുമാനിച്ചത് എന്നാണ് സനൽ കുമാർ പറയുന്നത്. തനിക്കു ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം തെരുവിൽ നിരത്തിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട് അതിൽ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം എന്നാണ് സനൽ കുമാർ ആവശ്യപ്പെട്ടുന്നത്. കഴിഞ്ഞ നൂറു ദിവസമായി താൻ സോഷ്യൽ മീഡിയയിലൂടെ ഇതിനേക്കുറിച്ച് സംസാരിക്കുകയാണെന്നും എന്നാണ് പൊതു സമൂഹം ഉണരുന്നില്ല എന്നാണ് സംവിധായകൻ പറയുന്നത്. വളരെ ഗൗരവമുള്ള ആരോപണങ്ങളാണ് താൻ ഉന്നയിച്ചിട്ടുള്ളത്. സാമൂഹിക പ്രസക്തിയുള്ള വിഷയമായിട്ടും ഇതുവരെ അനുഭാവം പ്രകടിപ്പിച്ച് ഒരാളും വന്നില്ലെന്നും സനൽ കൂട്ടിച്ചേർത്തു. തന്‍റെ പേരിൽ മുൻപുണ്ടായിട്ടുള്ള കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ഇത് എന്‍റെ മാത്രം വിഷയമല്ല. ഇന്നിവിടെ ഞാൻ ഒറ്റയ്ക്കാണുള്ളത്. വേറെ ആരും ഇവിടെയില്ല. എനിക്കെതിരേ എന്തുതരം ആക്രമണം വേണമെങ്കിലും ഉണ്ടാകാം. ഞാൻ പോരാടുന്നത് വലിയൊരു മാഫിയയ്ക്ക് എതിരെയാണ്. ദയവായി ആളുകൾ വന്ന് എന്നെ പിന്തുണയ്ക്കുക.- സനൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com