യൂട്യൂബിലൂടെ അപമാനിച്ചു; ശാന്തിവിള ദിനേശിനെതിരേ പരാതി നൽകി സാന്ദ്ര തോമസ്

സാന്ദ്രയുടെ പരാതിയിൽ ഇരുവർക്കുമെതിരേ എറണാകുളം സെൻട്രൽ പൊലീസ് കേസ് ഫയൽ ചെയ്തു.
sandra Thomas approaches police against santhivila Dinesh  over misusing photo
ശാന്തിവിള ദിനേശ്, സാന്ദ്ര തോമസ്
Updated on

കൊച്ചി: ഫോട്ടൊ ദുരുപയോഗം ചെയ്ത് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് യൂട്യൂബിലൂടെ അപമാനിച്ചുവെന്ന് കാണിച്ച് സംവിധായകരായ ശാന്തിവിള ദിനേശ് ജോസ് തോമസ് എന്നിവർക്കെതിരേ പരാതി നൽകി നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. സാന്ദ്രയുടെ പരാതിയിൽ ഇരുവർക്കുമെതിരേ എറണാകുളം സെൻട്രൽ പൊലീസ് കേസ് ഫയൽ ചെയ്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളാണ് ശാന്തിവിള ദിനേശും ജോസ് തോമസും.

ലൈറ്റ്സ്, ക്യാമറ, ആക്ഷൻ എന്ന യൂട്യൂബ് ചാനലിലൂടെ ശാന്തിവില ദിനേശ് അപമാനിച്ചുവെന്നാണ് പരാതിയിൽഹേമ കമ്മിറ്റിയിൽ പരാതി നൽകിയതിന്‍റെ പേരിൽ ബി.ഉണ്ണികൃഷ്ണൻ അപമാനിച്ചുവെന്ന് ആരോപിച്ച് സാന്ദ്ര തോമസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

ഇതിനു പിന്നാലെ ശാന്തിവില ദിനേശ് ഫോട്ടോ ഉപയോഗിച്ച് വീഡിയോ പ്രചരിപ്പിച്ച് അപമാനിച്ചുവെന്നാണ് പരാതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com