ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; സാന്ദ്ര തോമസ് നൽകിയ ഹർജി തള്ളി

എറണാകുളം സബ് കോടതിയുടെതാണ് നടപടി
sandra thomas producer association election petition rejected

സാന്ദ്ര തോമസ്

File photo

Updated on

കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർമാതാവ് സാന്ദ്ര തോമസ് കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. വരണാധികാരിയെ മാറ്റണമെന്ന് ആവശ‍്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. എറണാകുളം സബ് കോടതിയുടെതാണ് നടപടി.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തരുത്, വരണാധികാരിയെ മാറ്റണം, അഡ്വക്കേറ്റ് കമ്മിഷനെ നിയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നിങ്ങനെ മൂന്ന് ആവശ‍്യങ്ങൾ ഉന്നയിച്ചായിരുന്നു സാന്ദ്ര തോമസ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

ഇതിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൽകിയ പത്രിക തള്ളിയതിനെതിരായ കേസിൽ ഇതുവരെ കോടതി വിധി പറഞ്ഞിട്ടില്ല. ഹർജി തള്ളിയതിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി സാന്ദ്ര രംഗത്തെത്തിയിരുന്നു. ''വിധി നിരാശാജനകം, അപ്രതീതിഷിതം. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികൾ സ്വീകരിക്കും.'' സാന്ദ്ര ഫെയ്സ്ബുക്കിൽ കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com