പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരേ കോടതിയെ സമീപിച്ച് സാന്ദ്ര തോമസ്

ബൈലോ പ്രകാരം താൻ മത്സരിക്കാൻ യോഗ്യയാണെന്ന് സാന്ദ്ര ഹർജിയിൽ വ്യക്തമാക്കുന്നു
sandra thomas to take legal action in kerala film producers association election
സാന്ദ്ര തോമസ്
Updated on

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരേ കോടതിയെ സമീപിച്ച് നിർമാതാവ് സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയിലാണ് സന്ദ്ര ഹർജി നൽകിയത്.

ബൈലോ പ്രകാരം താൻ മത്സരിക്കാൻ യോഗ്യയാണെന്ന് സാന്ദ്ര ഹർജിയിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണെന്നും സാന്ദ്ര വ്യക്തമാക്കുന്നു.

സാന്ദ്ര തോമസ് 2 സിനിമകൾ മാത്രമാണ് നിർമിച്ചിട്ടുള്ളെന്ന് കാട്ടി തിങ്കളാഴ്ച 2 പത്രികകളും വരണാധികാരി തള്ളിയിരുന്നു. തുടര്‍ന്ന് ഏറെ നേരം വാക്ക് തര്‍ക്കമുണ്ടായി. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഒരേ വരണാധികാരിയെ തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com