

'താര റെയ്ൻ' എന്ന് പേരിട്ടു; തന്‍റെ പൊന്നൊമനയുടെ ചിത്രങ്ങൾ പങ്കുവച്ച് സംഗീത് പ്രതാപ്
അടുത്തിടെയാണ് നടൻ സംഗീതിനും ഭാര്യ ആൻസിക്കും മകൾ പിറന്നത്. ഇപ്പോഴിതാ തന്‍റെ പൊന്നൊമനയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീസ്. താര റെയ്ൻ സംഗീത് എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.
"വിണ്ണിലെ നക്ഷത്രങ്ങളിൽ കുറിക്കപ്പെട്ട് ഒരു കുളിർമഴയായി ഞങ്ങളിലേക്ക് പെയ്തിറങ്ങിയവൾ, പൊടീ.. നീ ഞങ്ങളുടെ കൊച്ചു നക്ഷത്രമാണ്. ഞങ്ങളുടെ ജീവിതത്തിലെ റാണിയാണ്, ഞങ്ങളുടെ ജീവിതത്തിൽ ഇന്നോളം സംഭവിച്ചതിൽ വച്ച് ഏറ്റവും മനോഹരമായ പുണ്യമാണ് നീ.’’– കുഞ്ഞിന്‍റെ ചിത്രങ്ങൾക്കൊപ്പം സംഗീതും ആൻസിയും കുറിച്ചു.
കുഞ്ഞിന്‍റെ നിരവധി ബ്ലാക്ക് ആൻഡ് വൈറ്റ് ന്യൂബോൺ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്. സഹപ്രവർത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്. നവംബർ മൂന്നിനാണ് സംഗീത് പ്രതാപിനും ആൻസിക്കും പെൺകുഞ്ഞ് ജനിച്ചത്.