സംഗീത് പ്രതാപിന്‍റെ 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഒടിടിയിൽ; സ്ട്രീമിങ് പ്രഖ്യാപിച്ചു

ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്
sangeeth prathap its a medical miracle movie ott release announced

സംഗീത് പ്രതാപിന്‍റെ 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഒടിടിയിൽ; സ്ട്രീമിങ് പ്രഖ്യാപിച്ചു

Updated on: 

സംഗീത് പ്രതാപിനെയും ഷറഫുദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കിയ ചിത്രമാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'. സമ്മിശ്ര പ്രതികരണത്തോടെ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഒക്റ്റോബർ 15 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. അഖില ഭാർഗവനാണ് ചിത്രത്തിലെ നായിക.

ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. ഡോക്റ്റർ പോൾസ് എന്‍റർടെയ്ൻമെന്‍റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com