പിറന്നാൾ ദിനത്തിൽ ഹൃദയാഘാതം, സഞ്ജയ് ലീല ബൻസാലി ആശുപത്രിയിലെന്ന് വാർത്ത; കള്ളക്കഥ പ്രചരിപ്പിക്കരുതെന്ന് കുടുംബം

പിറന്നാൾ ദിനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു വാർത്തകൾ
Sanjay Leela Bhansali's family, team deny hospitalisation reports

സഞ്ജയ് ലീല ബൻസാലി

Updated on

ബോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. പിറന്നാൾ ദിനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു വാർത്തകൾ. ഇപ്പോൾ അതിൽ പ്രതികരണവുമായി സംവിധായകന്‍റെ കുടുംബം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു വാർത്തകൾ. ഇത് വലിയ ചർച്ചയായതോടെയാണ് വാർത്തകൾ തള്ളിക്കണ്ട് അദ്ദേഹത്തിന്‍റെ ടീം പത്രക്കുറിപ്പ് പുറത്തിറക്കിയത്. സഞ്ജയ് ലീല ബൻസാലിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണ് പത്രക്കുറിപ്പിൽ പറയുന്നത്.

editorial

സഞ്ജയ് ലീല ബൻസാലി സുഖമായിരിക്കുന്നുവെന്നും സാധാരണ പരിശോധന നടത്തുക മാത്രമാണ് ചെയ്തത് എന്നും കുടുംബം വ്യക്തമാക്കി. എന്നാൽ ആശങ്കപ്പെടാനായി ഒന്നുമില്ലെന്നും കുടുംബം വ്യക്തമാക്കി. സ്നേഹത്തിനും അന്വേഷണങ്ങൾക്കും നന്ദി കുറിക്കാനും മറന്നില്ല. പിന്നാലെ സഞ്ജയ് ബൻസാലിയുടെ ടീമും വിശദീകരണവുമായി എത്തി. എസ്എൽബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത തെറ്റും വാസ്തവ വിരുദ്ധവുമാണ്. അതിൽ ഒരു സത്യവുമില്ല. ഇത്തരം കഥകൾ ഉണ്ടാക്കി പറയുന്നത് അവസാനിപ്പിക്കണം എന്നേ ഞങ്ങൾക്ക് പറ‍യാനുള്ളൂ. - എന്നാണ് ടീം വ്യക്തമാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com