അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ ബജറ്റ് ഇരട്ടിയാക്കി പറഞ്ഞു, സച്ചിയെ രഞ്ജിത് പറ്റിച്ചു; ശാന്തിവിള ദിനേശ്

"സച്ചിക്ക് അത് അറിയാമായിരുന്നു"
santhivila dinesh against ranjith

ശാന്തിവിള ദിനേശ് | രഞ്ജിത്

Updated on

ലൈംഗികാതിക്രമ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള സംവിധായകന്‍ രഞ്ജിത്തിനെതിരേ ആരോപണവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രം വന്‍ വിജയമായിരുന്നു. വന്‍ വിജയമായിരുന്നു. ചിത്രത്തിന്‍റെ നിർമാണം രഞ്ജിത്തും പി.എം. ശശിധരനും ചേർന്നായിരുന്നു. 2020 ൽ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ആയിരുന്നു നിർമാണം.

ഇതിൽ സച്ചിയെ രഞ്ജിത് ചതിച്ചെന്നാണ് ശാന്തിവിള പറയുന്നത്. ബജറ്റ് ചെലവായതിന്‍റെ ഇരട്ടിയായിക്കി രഞ്ജിത്ത് കാണിച്ചുവെന്നാണ് ആരോപണം. സച്ചിയെ രഞ്ജിത്ത് പറ്റിക്കുകയായിരുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സച്ചി പ്രതികരിക്കരിച്ചില്ലെന്നും ശാന്തിവിള പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

"ജനപ്രിയനായ ഒരു സംവിധായകന്‍, ഫ്യൂഡല്‍ കഥകള്‍ നന്നായി എഴുതാന്‍ അറിയാവുന്ന ഒരാള്‍. അയ്യപ്പനും കോശിയും നിർമ്മിച്ചതിന്‍റെ ഇരട്ടി കണക്ക് പറഞ്ഞ് സച്ചിയെ പറ്റിച്ചവൻ എന്ന് സച്ചിയുടെ ഒരു സ്നേഹിതൻ കാനഡക്കാരൻ എന്നോട് തന്നെ തുറന്നു പറഞ്ഞു. ദിനേശേട്ടാ. പാവം കേട്ടോ സച്ചി എത്ര കോടി ചെലവായി എന്ന് ചോദിച്ചപ്പോൾ ചെലവായതിന്‍റെ ഇരട്ടിയാണ് പറഞ്ഞത്. കാരണം ഇയാളും സച്ചിയും കൂടാണ് അത് പ്രൊഡ്യൂസ് ചെയ്തത്. ഇയാൾ പറ്റിച്ചു സച്ചിയെ. പക്ഷെ സച്ചി പ്രതികരിക്കാൻ ഒന്നും പോയില്ല ചേട്ടാ എന്ന് എന്നോട് പറഞ്ഞു ഒരു കാനഡക്കാൻ. അതെന്തുമാകട്ടെ കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ഇയാൾ കോടീശ്വരനായല്ലോ" എന്നായിരുന്നു ശാന്തിവിള ദിനേശന്‍റെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com