"ഞാൻ ശതകങ്ങൾക്കു മുൻപേ പിറന്നവൻ"; ഡോണായി സന്തോഷ് പണ്ഡിറ്റ്

ജിബ്നു ചാക്കോ ജേക്കബ് ആണ് നിർമാതാവ്.

സന്തോഷ് പണ്ഡിറ്റ് നായകനാകുന്ന പുതിയ ചിത്രം ശാർദൂല വിക്രീഡിതത്തിന്‍റെ ടീസർ പുറത്ത്. യൂട്യൂബിലൂടെ പങ്കു വച്ച ടീസർ ആയിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. രാജേഷ് കാർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഡോൺ ബാബുരാജ് എന്ന കഥാപാത്രമായി എത്തുന്നത്. ഞാൻ ശതകങ്ങൾക്ക് മുൻപേ പിറന്നവൻ എന്നാണ് സന്തോഷ് പണ്ഡിറ്റിന്‍റെ ഡയലോഗ്. ഇത്തവണ രക്ഷയില്ല എന്നും ട്രെയിലറിന്‍റെ പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ജിബ്നു ചാക്കോ ജേക്കബ് ആണ് നിർമാതാവ്.

യൂട്യൂബിലെ ട്രെയിലർ വിഡിയോക്ക് വൻ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അടിച്ചു കയറി വാ, ഇത് കത്തും, പണി അറിയുന്ന ആരോ ടീമിലുണ്ട്, അങ്ങനെ പോസിറ്റീവ് ആയുള്ള കമന്‍റുകളാണ് അധികവും. മുൻപ് സ്വയം സംവിധാനം ചെയ്തിരുന്ന ലോ ബജറ്റ് ചിത്രങ്ങളിലൂടെ സന്തോഷ് പണ്ഡിറ്റ് യൂട്യൂബിൽ വലിയ രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com