'വിമർശിച്ചവരോട് സ്നേഹം മാത്രം, എല്ലാം എന്‍റെ ഭാഗ‍്യം'; ബസൂക്കയിലെ അവസരത്തെ കുറിച്ച് ആറാട്ടണ്ണൻ

ബസൂക്കയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ടെന്നും ചിത്രത്തെ പറ്റി എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നതെന്നും സന്തോഷ് വർക്കി
santhosh varkey reacts his role in mammootty movie bazooka

സന്തോഷ് വർക്കി

Updated on

നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ബസൂക്ക. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ചതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ആറാട്ടണ്ണൻ എന്ന അറിയപ്പെടുന്ന സന്തോഷ് വർക്കി. സോഷ‍്യൽ മീഡിയയിലൂടെയായിരുന്നു സന്തോഷിന്‍റെ പ്രതികരണം.

ബസൂക്കയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ടെന്നും ചിത്രത്തെ പറ്റി എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നതെന്നും സന്തോഷ് പറഞ്ഞു.

'എന്നെ സ്ക്രീനിൽ കാണിച്ചപ്പോൾ ഭയങ്കര കയ്യടിയായിരുന്നുവെന്നാണ് പറയുന്നത്. എല്ലാം എന്‍റെ ഭാഗ‍്യമാണ്. തിയെറ്ററിൽ എന്‍റെ മുഖം കണ്ടപ്പോൾ എനിക്ക് തന്നെ ചിരി വന്നു. എന്തുകൊണ്ടാണ് ആളുകൾ ചിരിക്കുന്നതെന്നും മനസിലായി.

എന്നെ വിമർശിച്ചവരോട് എനിക്ക് സ്നേഹം മാത്രമെയുള്ളൂ. പടം ഇഷ്ടപ്പെട്ടു. മമ്മൂട്ടിയുടെ പെർഫോമൻസ് ഉഗ്രനാണ്. ഏറെ നാളുകൾക്ക് ശേഷം സന്തോഷിക്കാൻ പറ്റി. എനിക്ക് അഭിനയത്തിൽ സജീവമാവണമെന്നില്ല. അഭിനയത്തേക്കാൽ താത്പര‍്യം റിവ‍്യൂയാണ്'. സന്തോഷ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം തിയെറ്ററിലെത്തിയത്.

മലയാളികൾക്ക് സുപരിചിതനായ തിരകഥാകൃത്ത് കലൂർ ഡെന്നിസിന്‍റെ മകൻ ഡീനോ ഡെന്നിസാണ് ചിത്രത്തിന്‍റെ സംവിധായകൻ. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിനു ലഭിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com