'സന്തോഷം' ട്രെയിലര്‍ പുറത്തിറങ്ങി

മീസ് എന്‍ സീന്‍ എന്‍റർടെയ്ൻമെനന്‍റിന്‍റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവരാണു ചിത്രം നിര്‍മിക്കുന്നത്
'സന്തോഷം' ട്രെയിലര്‍ പുറത്തിറങ്ങി

അജിത് വി തോമസ് സംവിധാനം ചെയ്യുന്ന സന്തോഷം എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരാണു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മീസ് എന്‍ സീന്‍ എന്‍റർടെയ്ൻമെനന്‍റിന്‍റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവരാണു ചിത്രം നിര്‍മിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ഡോക്ടര്‍ സുനീര്‍, മല്ലിക സുകുമാരന്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം കാര്‍ത്തിക് എ. അര്‍ജുന്‍ ടി സത്യന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു.

എഡിറ്റര്‍- ജോണ്‍കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണനന്‍, കോസ്റ്റ്യൂം- അസാനിയ നസ്രിന്‍, നൃത്തം - വിജി സതീഷ്, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി,അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സിന്‍ജോ ഒറ്റത്തയ്ക്കല്‍. പി ആര്‍ ഒ-എ എസ് ദിനേശ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com