

കിച്ചു സുധി | ശാരിക | രേണു സുധി
രേണു സുധിയും കിച്ചുവും തമ്മിലുള്ള പ്രശ്നത്തിൽ പ്രതികരണവുമായി അവതാരികയും മുൻ ബിഗ് ബോസ് താരവുമായി ശാരിക. രേണുവും ശാരികയും ബിഗ് ബോസിൽ ഒരേ സമയം പങ്കെടുത്തിരുന്നു. അന്ന് മുതലുള്ള അടുപ്പമാണ് ഇരുവരും തമ്മിൽ. രേണുവിനെക്കുറിച്ച് ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് കരുതിയിരുന്നതല്ലെന്നും എന്നാൽ ഇപ്പോഴത് വേണ്ടിവന്നുവെന്നും ശാരിക പറയുന്നു.
ശാരികയുടെ വാക്കുകൾ ഇങ്ങനെ....
"രോഗത്തോട് മല്ലിട്ട് കിടക്കുന്ന ഈ അവസരത്തിലും രേണു ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പ്രിയപ്പെട്ട ഒരാൾ തന്നെ കാണാൻ വരണമെന്നാണ് അവൾ ആഗ്രഹിച്ചത്. പക്ഷേ അതല്ല നടന്നത്.
അവൾ വളർത്തിയ മകനല്ലേ കിച്ചു എന്ന രാഹുൽ ദാസ്. അതിലുള്ള ദുഃഖമാണ് അവൾ ഒരു വീഡിയോയിൽ പറഞ്ഞത്. സോറി, രേണുവിന്‍റെ മകൻ അല്ല, സുധിയുടെ മാത്രം മകനാണ്. അവനെന്നെ കാണാൻ വന്നില്ലെന്ന് പരാതിയായിട്ടല്ല, മറിച്ച് പരിഭവമായിട്ടാണ് രേണു പറഞ്ഞത്. ഇതെല്ലാം കേട്ട് ഒരു ലോഡ് പുച്ഛവുമായി കിച്ചു രേണുവിനെ കാണാൻ പോയി. പരാതിക്കാരുടെയൊക്കെ പരാതിയങ്ങ് തീരട്ടെയെന്നാണ് കിച്ചു പറഞ്ഞത്. പക്ഷേ അവന് അവളെ കാണാനായില്ല. പിന്നീട് വന്ന് അവൻ വേറൊരു വീഡിയോ ചെയ്തു. അമ്മയെ താൻ വേറുക്കാനുള്ള കാരണം പറഞ്ഞ്. അമ്മ ചുണ്ടുകടിച്ചും മലർന്നു കിടന്നും പണമുണ്ടാക്കിയതാണ് തന്നെ വെറുപ്പിച്ചതെന്ന് കിച്ചു പറഞ്ഞു.
ഞാനൊന്ന് ചോദിക്കട്ടെ കിച്ചു. രണ്ട് വർഷം മുമ്പ് നിന്‍റെ അച്ഛൻ സുധി മരിച്ചപ്പോൾ ഈ രേണു പണിക്ക് ഇറങ്ങി. ആൽബത്തിൽ അഭിനയിക്കാൻ. അന്ന് അവളുടെ അഭിനയത്തെ ആരും അംഗീകരിച്ചില്ല. ഇന്നും കുറേപ്പേർ അംഗീകരിച്ചിട്ടില്ല. കോപ്രായം എന്നാണ് അവളുടെ അഭിനയത്തെ ആളുകൾ വിശേഷിപ്പിച്ചത്. അവളത് വിജയ കിരീടമായി അവൾ എടുത്ത് ചൂടുകയും അവളെ ഇഷ്ടപ്പെടാത്തവരെകൊണ്ട് അവളെ വൈറലാക്കിപ്പിക്കുകയും ചെയ്ത മിടുമിടുക്കിയാണ് രേണു. അതിൽ നിന്ന് അവൾ കാശുണ്ടാക്കി. ചുണ്ട് കടിച്ചും കോപ്രായം കാണിച്ചും അത്തരത്തിലുള്ള എക്സ്പ്രഷൻസ് കാണിച്ചിട്ടും തന്നെയാണെടാ അവൾ ആൽബങ്ങളിൽ അഭിനയിച്ചും സബ്സ്ക്രിപ്ഷനിലൂടെയും കാശുണ്ടാക്കിയത്. ആ കാശിന്‍റെ ഒരു പങ്ക് വാങ്ങിച്ച് തിന്നിട്ട് നാണമുണ്ടോ അവളെ ഇങ്ങനെയൊക്കെ പറയാൻ നിനക്ക്?.
എന്‍റെ മുന്നിൽ വച്ച് നീ പലപ്പോഴും വിളിച്ച് അവളോട് കാശ് ചോദിച്ചിട്ടുണ്ട്. നിനക്ക് വേണ്ടത് ഇരുന്നൂറും മുന്നൂറുമൊന്നുമായിരുന്നില്ല. പകരം ആയിരങ്ങളായിരുന്നു. അവളതെല്ലാം അയച്ചു തന്നിട്ടുമുണ്ട്. അതെല്ലാം വാങ്ങി തിന്നിട്ട് ഇപ്പോൾ അവളുടെ സബ്സ്ക്രിപ്ഷൻ കാരണം നിനക്ക് അവളെ താൽപര്യമില്ല... വെറുത്തുപോയി അല്ലേ?. നാണമുണ്ടോടാ നിനക്ക്?"