

അജു വർഗീസ്, നിവിൻ പോളി
അഖിൽ സത‍്യന്‍റെ സംവിധാനത്തിൽ നിവിൻ പോളി- അജു വർഗീസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് സർവം മായ. ക്രിസ്മസ് റിലീസിനെത്തിയ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.
ഇതോടെ ആഗോള ബോക്സ് ഓഫിസിൽ 135.55 കോടി രൂപ ചിത്രത്തിന് നേടാൻ സാധിച്ചു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വാർത്തകളാണ് പുറത്തു വന്നിരിക്കുന്നത്.
ഫെബ്രുവരി ആദ‍്യ വാരമോ രണ്ടാം വാരമോ ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ജിയോ ഹോട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഹൊറർ കോമഡി ഴോണറിൽ പുറത്തിറങ്ങിയ സർവം മായ ഋഷഭ് ഷെട്ടി ചിത്രമായ കാന്താരയുടെ മലയാളം നെറ്റ് കളക്ഷൻ മറികടന്നിരുന്നു. നിവിൻ പോളിക്കും അജു വർഗീസിനും പുറമെ ജനാർദനൻ, അൽതാഫ് സലിം, രഘുനാഥ് പാലേരി, മധു വാര‍്യർ, പ്രീതി മുകുന്ദൻ എന്നിവരാണ് മുഖ‍്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.