ശശിയും ശകുന്തളയും റീലീസിനൊരുങ്ങുന്നു

എഴുപതു കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തിലൂടെ രണ്ടു ട്യൂട്ടോറിയൽ കോളജുകളുടെ പരസ്പരകലഹവും പ്രണയവുമൊക്കെയാണു ചിത്രത്തിന്‍റെ കഥ
ശശിയും ശകുന്തളയും റീലീസിനൊരുങ്ങുന്നു

നവാഗതനായ ബച്ചാൾ മുഹമ്മദ് സംവിധാനം ചെയ്യുന്ന ശശിയും ശകുന്തളയും റിലീസിനൊരുങ്ങുന്നു. എന്നു നിന്‍റെ മൊയ്തീൻ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിനു ശേഷം ആർ.എസ്.വിമൽ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ശശിയും ശകുന്തളയും. കൊല്ലങ്കോട്, ചിറ്റൂർ പാലക്കാട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. എഴുപതു കാലഘട്ടത്തിന്‍റെ പശ്ചാത്തലത്തിലൂടെ രണ്ടു ട്യൂട്ടോറിയൽ കോളജുകളുടെ പരസ്പരകലഹവും പ്രണയവുമൊക്കെയാണു ചിത്രത്തിന്‍റെ കഥ.

പുതുമുഖങ്ങളായ ഷാഹിൻ, ആമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ബാലാജി ശർമ്മ, അശ്വിൻകുമാർ, ബിനോയ് നമ്പാല, സൂര്യ കൃഷ്ണാ, എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം - പ്രകാശ് അലക്സ്. പശ്ചാത്തല സംഗീതം -കെ.പി. ഛായാഗ്രഹണം - വിഷ്ണുപ്രസാദ്.

എഡിറ്റിംഗ് - വിനയൻ.എം.ജെ. കലാസംവിധാനം - വസന്ത് പെരിങ്ങോട്. മേക്കപ്പ് - വിപിൻ ഓമശ്ശേരി.കോസ്റ്റ്യും - ഡിസൈൻ - കുമാർ എടപ്പാൾ. സംഘട്ടനം - അഷറഫ് ഗുരുക്കൾ, ആമി ഫിലിംസിന്‍റെ ബാനറിൽ, ആർ.എസ്.വിമൽ, സലാം താലിക്കാട്ട്, നേഹ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മാർച്ചിൽ ചിത്രം പ്രദർശനത്തിനെത്തും. പിആർഒ വാഴൂർ ജോസ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com