സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം; 'ഹൃദയപൂർവ്വം' പായ്ക്കപ്പ്

ധാരാളം പുതുമകളും കൗതുകങ്ങളുമായാണ് ഹൃദയപൂർവ്വത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്.
Sathyan Aanthikad - Mohanlal film

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം; 'ഹൃദയപൂർവ്വം' പായ്ക്കപ്പ്

Updated on

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കു ന്നത്. മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്.

ധാരാളം പുതുമകളും കൗതുകങ്ങളുമായാണ് ഹൃദയപൂർവ്വത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്. പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസന്‍റായ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്. സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുചേരുന്ന ഇരുപതാമത് ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. സീനിയറായ അഭിനേതാക്കളോടൊപ്പം പുതിയ തലമുറക്കാരുടെ ഹരമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആദർഷമാക്കുന്നു.

പുതിയ തലമുറക്കാരിലൊരാൾ സംഗീത് പ്രതാപാണ്. സംഗീത് ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാളവിക മോഹനനും സംഗീതയുമാണു നായികമാർ. ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. സത്യൻ അന്തിക്കാടിന്‍റെ മക്കളായ അനൂപ് സത്യൻ, അഖിൽ സത്യൻ എന്നിവരും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. അഖിൽ സത്യന്‍റേതാണ് കഥ. അനൂപ് സത്യനാണ് സത്യൻ അന്തിക്കാടിന്‍റെ പ്രധാന സഹായിയായി പ്രവർത്തിക്കുന്നത്.

അഖിൽ സത്യൻ ഫഹദ് നായകനായ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രം സംവിധാനം ചെയ്തു. തിവിൻ പോളി നായകനായ തന്‍റെ രണ്ടാമതു ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ദുൽഖർ സൽമാൻ, സുരേഷ് ഗോപി ശോഭന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്ത അനൂപ് സത്യൻ തന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ചിത്രത്തിലെ നായകനാകുന്നുണ്ട്.

ഷോർട്ടഫിലിമുകളിലൂടെ ശ്രദ്ധേയനായ ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്‍റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു. ഛായാഗഹണം - അനു മൂത്തേടത്ത്.എഡിറ്റിങ് - കെ. രാജഗോപാൽ. കലാസംവിധാനം - പ്രശാന്ത് മാധവ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com