സത്യജിത്ത് റേ ഫിലിം ലേബർ സൊസൈറ്റി ഹ്രസ്വചിത്രമേള: മികച്ച ചിത്രം അരളി

സംവിധായകൻ സിബി മലയിൽ ആയിരുന്നു മേളയുടെ ജൂറി ചെയർമാൻ.
 Satyajit Ray Film Labour Society Short Film Festival: Best Film – Arali

​സത്യജിത്ത് റേ ഫിലിം ലേബർ സൊസൈറ്റി ഹ്രസ്വചിത്രമേള ഉദ്ഘാടനച്ചടങ്ങിൽ ഫെസ്റ്റിവൽ കോർഡിനേറ്റർ ശ്രീകുമാർ, ജൂറി അംഗം ബൈജുരാജ് ചേകവർ, ജൂറി ചെയർമാൻ സിബി മലയിൽ, സൊസൈറ്റി പ്രസിഡന്‍റ് ടി.ജി. സജീവ്, സെക്രട്ടറി എൻ. പ്രകാശൻ എന്നിവർ

Updated on

​ആലുവ: തൃശൂർ ആസ്ഥാനമായ സത്യജിത്ത് റേ ഫിലിം ലേബർ സൊസൈറ്റിയുടെ പ്രഥമ ഹ്രസ്വചിത്രമേള പ്രശസ്ത സംവിധായകൻ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേളയിലെ വിജയികൾക്കുള്ള കെ.ജി. ജോർജ്‌ സ്മാരക പുരസ്കാരങ്ങളും അദ്ദേഹം സമ്മാനിച്ചു. സനിൽ സണ്ണിയുടെ ‘അരളി’യാണ് മികച്ച ചിത്രം

​പ്രമുഖ സംവിധായകൻ സിബി മലയിൽ ആയിരുന്നു മേളയുടെ ജൂറി ചെയർമാൻ. സൊസൈറ്റി പ്രസിഡന്‍റ് ടി.ജി. സജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറ്റു ജൂറി അംഗങ്ങളായ പ്രശസ്‌ത സംവിധായിക വിധു വിൻസെന്‍റും സിനിമാ പ്രവർത്തകൻ ബൈജുരാജ് ചേകവരും ചടങ്ങിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. സെക്രട്ടറി എൻ. പ്രകാശൻ, ഫെസ്റ്റിവൽ ഡയറക്ടർ ടി.പി. ജോർജ് എന്നിവർ പ്രസംഗിച്ചു.

പ്രധാന പുരസ്കാരങ്ങൾ:

  • ​രണ്ടാമത്തെ ചിത്രം: ലിയോ ചാൾസ് പാണാടന്‍റെ ‘ട്ട’

  • ​മൂന്നാമത്തെ ചിത്രം: ഡോ. അശ്വിൻ പോളിന്‍റെ ‘ടൈം ലെസ്സ്’

  • ​മികച്ച സംവിധായകൻ: ലിയോ ചാൾസ് പാണാടൻ

  • ​മികച്ച നടൻ: പ്രമോദ് വെളിയനാട് (‘അരളി’)

  • ​മികച്ച നടി: ക്ലെയർ സി. ജോൺ (‘ട്രീസ’)

logo
Metro Vaartha
www.metrovaartha.com